Wednesday, August 4, 2010

മുലയൂട്ടല്‍ വാരംആഗസ്റ്റ് 1മുതല്‍ 7 വരെ ലോകാരോഗ്യ സംഘടന മുലയൂട്ടല്‍ വാരത്തിനായി ആഹ്വാനം ചെയ്തിരിക്കുന്നു..
മുലയൂട്ടലിന്‍റെ മാഹാത്മ്യം അമ്മമാരെ ബൊദ്ധ്യപ്പെടുത്തുക എന്നാണ്‍ ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്.
കുഞ്ഞുങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട്,മുലയൂട്ടലിന്‍ വളരെ പ്രാധാന്യമുണ്ട്.പിഞ്ചോമനകളുടെ
ആരോഗ്യത്തിനും നിലനില്പിനും,പോഷകാഹാരത്തിന്‍റെലഭ്യതക്കും അനിവാര്യമാണ്‍ മുലയൂട്ടല്‍.എന്നാല്‍
ലോകത്ത് പിറന്ന് വീഴുന്ന കുഞ്ഞുങ്ങള്‍ക്കെല്ലാം ഈ സൌഭാഗ്യം സുലഭമായി നുകരാനാവുന്നുണ്ടോ
എന്ന് ഒരുവേള നാം ചിന്തിക്കാറുണ്ടോ...?

ആധുനിക സമൂഹത്തിലെ നല്ലൊരു വിഭാഗം അമ്മമാരും പരിഷ്കാരത്തിന്‍റെയും സൌന്ദര്യഭ്രമത്തിന്‍റെയും
പേരില്‍ കുഞ്ഞുങ്ങളെ മുലയൂട്ടുന്നതില്‍ നിന്നും മുഖംതിരിക്കുന്നു എന്ന് പലരും പരാതിപ്പെടുന്നു!
മുലപ്പാലിന്‍റെ അഭാവത്തില്‍ സംഭവിക്കുന്ന പോഷണക്കുറവിനാലുണ്ടാവുന്ന ശിഷുമരണത്തിന്‍റെ
ആധിക്യം ഭീകരമാണെന്ന് ലോകാരോഗ്യസംഘടന കണക്ക് നിരത്തിയിട്ടും സമൂഹങ്ങളില്‍
കാര്യമായ മാറ്റങ്ങള്‍ ഈ വിഷയത്തിലുണ്ടാവുന്നില്ലെന്ന് അവര്‍ പരാതിപ്പെടുന്നു !!
നമ്മുടെ രാജ്യത്ത് തന്നെ ഇങ്ങിനെ അകാലത്തില്‍ കൊഴിഞ്ഞു പോകുന്നവരുടെ എണ്ണം ലക്ഷങ്ങളാണ്‍!
പ്രതിവര്‍ഷം പതിനനഞ്ച് ലക്ഷത്തിലധികം പിഞ്ചോമനകള്‍ ഇങ്ങിനെ കണ്ണടയുന്നുണ്ടത്രെ...

യഥാര്‍ഥത്തില്‍ കുഞ്ഞുങ്ങളെ ഒരുപാട് രോഗങ്ങളില്‍ നിന്നും പ്രതിരോധിച്ചു നിര്‍ത്തുന്ന,രണ്ട് വയസ്സ് വരെ
കുഞ്ഞുങ്ങള്‍ക്കാവശ്യമായ ഊര്ജ്ജത്തിന്‍റെയും പോഷകങ്ങളുടെയും അതുല്യമായ കലവറയാണ്‍ പ്രകൃതി
ദത്തമായി മാതാവ് ചുരത്തുന്ന ഈ അമൃത്.വിവിധതരം രോഗങ്ങളായ,ആസ്തമ എക്സിമ അലര്‍ജി
എന്നിവയെ തടയുന്നതോടൊപ്പം മുഖസൌന്ദര്യം,ശരീരരൂപഭംഗി എന്നിവ ചിട്ടപ്പെടുത്തുകയും
ഐ ക്യു ഉയര്‍ത്തുകയും ചെയ്യുന്നതില്‍ സുപ്രധാനപങ്ക് വഹിക്കുകയും ചെയ്യുന്നു ഈ പാനീയം.
ഇതിലുപരി ശാരീരികാരോഗ്യത്തെക്കാള്‍ മാനസീകമായ പക്വതയും മുലപ്പാല്‍ നല്‍കുന്നു കുഞ്ഞുങ്ങള്‍ക്ക്.
പുതു ലോകത്തെ സംഘര്‍ഷഭരിതമായ മാനസീകാവസ്ഥയും,മുതിരന്ന മനുഷ്യര്‍ വരെ മാനസീക
പിരിമുറുക്കത്തിലും വിഷാദം പോലുള്ള മാനസീകാസുഖങ്ങളും പേറിനടക്കുന്നത് കാണുമ്പോള്‍
ഡോക്ടര്‍മാര്‍ അതിന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത് കുഞ്ഞുന്നാളിലെ മുലയൂട്ടലില്‍ സംഭവിച്ച്
പോവുന്ന പിഴവിലേക്കാണ്‍ !

ടിന്നിലടച്ച ഇന്‍സ്റ്റന്‍റ് മില്‍ക് നല്‍കി കുഞ്ഞുങ്ങളെ അനാരോഗ്യമുള്ളവരാക്കണോ,അല്ല പ്രകൃതി
ദത്തമായ മുലപ്പാലൂട്ടി ആരോഗ്യദൃഡഗാത്രരാക്കി വളരാന്‍ അനുവദിക്കണമോ എന്നാണ്‍ ഈ
മുലയൂട്ടല്‍ വാരം നമ്മോട് ചോദിക്കുന്നത്..

എന്‍റെ വീട്ടില്‍ പെറ്റു വളരുന്ന ഈ പൂച്ചക്കുഞ്ഞുങ്ങളെ നോക്കൂ ! എന്തൊരു സന്തോഷമാണ്
അവ നുകരുന്നത്..ഈ കുറുഞ്ഞികള്‍ അമ്മിഞ്ഞ നുകരുമ്പോള്‍,അമ്മയും കുഞ്ഞുങ്ങളുമൊക്കെ
കണ്ണടച്ചു വെക്കുന്നല്ലോ..അവാച്യമായ എന്തോ ഒരു നിരവൃതിയിലായിരിക്കുമല്ലേ അവ....

50 comments:

 1. ഇവിടെ ഒട്ടുമിക്ക നല്ല മുലച്ചികൾ പറയുന്നത് , മുലകൾ കുഞ്ഞുങ്ങൾക്കൂട്ടാനുള്ളതല്ല...അതുകൾ പെണ്ണിന്റെ ആഡംബര ചിഹ്നങ്ങളാണ് ആയതുകൊണ്ടതിനെ എന്നും കോട്ടം തട്ടാതെ പരിരക്ഷിക്കുവാൻ ഈ മുലയൂട്ടൽ വാരം ബഹിഷ്കരിക്കുവാനാണവർ , മുല പ്രദർശിപ്പിച്ച് പ്രകടനം നടത്തി പറയുന്നത്...

  നൊക്കണേ.... ഫെനിനിസം പോകുന്നൊരു പോക്കേ....

  ReplyDelete
 2. ലോകാരോഗ്യ സംഘടന ആഗസ്റ്റ് 1മുതല്‍ 7വരെ 'മുലയൂട്ടല്‍ വാര'
  ത്തിന്‍ ആഹ്വാനം ചെയ്തിരിക്കുന്നു...
  പൂച്ചക്കുഞ്ഞുങ്ങള്‍ സൌമ്യതയോടെ കണ്ണുംചിമ്മി പാലുകുടിക്കുന്നത്
  ശ്രദ്ധയില്‍ പെട്ടപ്പോള്‍ എനിക്കെന്തെങ്കിലും കുത്തിക്കുറിക്കാതിരിക്കാന്‍
  പറ്റാതെ പോസ്റ്റിപ്പോയതാണേ.....
  ഈ പോസ്റ്റ് മുലയൂട്ടല്‍ വാരത്തിന്‍ സമര്‍പ്പിക്കുന്നു...

  ReplyDelete
 3. മുലപ്പാൽ കുടിച്ച വളർന്നെങ്കിലും സ്വന്തം മക്കളെ മുലപ്പാൽ കുടിക്കാനനുവദിക്കാത്ത എല്ലാ അമ്മമാരും ഇതു വായിക്കുന്നത് നന്നായിരിക്കും.

  ReplyDelete
 4. തുടക്കത്തില്‍ തന്നെ കമന്റിടാന്‍ കഴിഞ്ഞതില്‍ സന്തോഷം..
  എനിക്കതിനു അര്‍ഹതയുമുണ്ടെന്ന് തോന്നുന്നു.എന്‍റെ രണ്ടു കുട്ടികള്‍ക്കും പാല്‍പ്പൊടി എന്നൊരു സാധനം കൊടുത്തിട്ടേയില്ല.
  ഇത്രയും ശുദ്ധവും,എളുപ്പത്തില്‍ കിട്ടുന്നതും,സര്‍വോപരി കുഞ്ഞുങ്ങള്‍ക്ക്‌ അങ്ങേയറ്റം അത്യാവശ്യവുമായ മുലപ്പാല്‍ അവര്‍ക്ക് നിഷേധിക്കുന്നത് ക്രൂരതയല്ലാതെ മറ്റെന്താണ്?

  ReplyDelete
 5. എല്ലാം യാന്ത്രികമായി കഴിഞ്ഞ ഇന്നത്തെ കാലത്ത്‌ സ്വന്തം സൌന്ദര്യം കഴിഞ്ഞേ മറ്റെന്തും ഉള്ളു എന്നായിരിക്കുന്നു. എല്ലാം ഞാന്‍ എന്ന് ആയി ചുരുങ്ങിയിരിക്കുന്നു മനുഷ്യന്‍.

  ReplyDelete
 6. മുലകളെ ആഡംബര ചിഹ്നങ്ങളും ലൈംഗിക ഉപകരണമാക്കി മാറ്റിയും ആധുനിക മനുഷ്യര്‍ പുതിയ കച്ചവട സാധ്യതകള്‍ ആണ് തേടുന്നത്.
  മുലപ്പാലിന്റെ പരിശുദ്ധിയല്ല, മറിച്ചു പാല്‍പ്പൊടിയുടെ ഗുണമേന്മയാണ് ഈ ലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നത്.

  ReplyDelete
 7. ശ്രദ്ധേയമായ പോസ്റ്റ്‌
  മുലകള്‍ കുട്ടികള്‍ക്ക് അവകാശപ്പെട്ടതാനെന്നത് പഴംകഥ
  പ്രൈം TV "എന്റെ മുലകള്‍ക്ക് നൂറു പേര്‍ അവകാശികള്‍ " എന്നൊരു documentary ഈയിടെ അവതരിപ്പിച്ചിരുന്നു

  മനുഷ്യന് ഇത്രത്തോളം അധ:പതിക്കാം എന്ന് അന്നെനിക്ക് ബോദ്യമായി

  ReplyDelete
 8. വളര്‍ന്നു വരുന്ന തലമുറകള്‍ മുലപ്പാല്‍ എന്താണെന്നു ചോതിച്ചാല്‍ അറിയാത്തവരായി മാറികൊണ്ടിരിക്കുന്നു.

  ReplyDelete
 9. arogyakaramaya oru yuvanirmmithikkaayi itharam varaghoshangal vazhithelikkatte......

  ReplyDelete
 10. വളരെ പ്രസക്തം, 'മാതാവിന്‍ വാല്‍സല്യ ദുഗ്ധം നുകര്‍ന്നാലേ പൈതങ്ങള്‍ പൂര്‍ണ്ണവളര്‍ച്ച നേടൂ' (വള്ളത്തോള്‌)

  ReplyDelete
 11. പ്രസക്തമായ പോസ്റ്റ്. ഒരു നിമിഷം ഒ.എന്‍.വിയുടെ അമ്മ എന്ന കവിത ഓര്‍ത്തു പോയി.

  ReplyDelete
 12. പെറ്റിട്ടകുഞ്ഞിനെ മുലയൂട്ടാന്‍ കൂട്ടാക്കാത്തവളെ അമ്മയെന്ന് വിളിക്കാമോ .

  ReplyDelete
 13. വളരെ പ്രസക്തിയേറിയ ഒരു പോസ്റ്റാണിത്. താങ്ക്ൾ സൂചിപ്പിച്ചപോലെ എത്ര പേർ ശ്രദ്ധിക്കുന്നു ഈ കാര്യത്തിലൊക്കെ?.

  ReplyDelete
 14. മുലപ്പാല്‍ കൂടി കൊടുത്ത് കുഞ്ഞുങ്ങളെ വളര്‍ത്തുമ്പോഴെ അമ്മ അമ്മയാവൂ..

  ReplyDelete
 15. പ്രസക്തമായ പോസ്റ്റ്. അഭിനന്ദനങ്ങള്‍. അതിനോടൊപ്പം പഴയ ഒരു കാര്യം ഓര്‍ത്തു പോയി. ആഫീസില്‍ ജോലി ചെയ്തിരുന്ന ഒരു റ്റൈപിസ്റ്റ് സ്ത്രീ വൈകുന്നേരങ്ങളില്‍ സ്ഥിരമായി നേരത്തെ പോകുന്നതിനു അനുവാദം ചോദിച്ചപ്പോള്‍ ഞാന്‍ അസഹ്യത പ്രകടിപ്പിച്ചു. ഇതൊരു പതിവാക്കരുതു എന്നു അരിശപ്പെട്ടു.അപ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞു.
  ഒരു പിഞ്ചു കുഞ്ഞു ഉണ്ടെന്നും അതിനു മുലയൂട്ടാന്‍ ആണു നേരത്തെ പോകുന്നതെന്നും ആ സ്ത്രീ പറഞ്ഞപ്പോള്‍ ഞാന്‍ വല്ലാതായി. അന്നു ഞാന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മറ്റൊരു കാഴ്ച്ച കണ്ടു.എന്റെ കൊച്ചു മകന്‍ വീട്ടിലെ പൂച്ച അതിന്റെ കുഞ്ഞുങ്ങള്‍ക്കു മുലയൂട്ടുന്നതു കണ്ണിമക്കാതെ നോക്കി ഇരിക്കുന്നു.ചില പ്രത്യേക കാരണങ്ങളാല്‍ അവനു മുല പാല്‍ കൊടുക്കുന്നതു ഒന്നര വയസില്‍ നിര്‍ത്തിയിരുന്നു.ആഫീസിലെ റ്റൈപിസ്റ്റിന്റെ കരച്ചിലും വീട്ടിലെ കൊച്ചു മകന്റെ തള്ള പൂച്ച പാലു കൊടുക്കുന്നതു നോക്കി ഇരിപ്പും ചേര്‍ന്നപ്പോള്‍ മനസ്സില്‍ ഒരു കഥ പിറവി എടുത്തു. “പൂച്ചക്കുഞ്ഞു“ എന്ന പേരിലുള്ള ആ കഥ മലയാള മനോരമ ആഴ്ചപതിപ്പില്‍ (1997 മെയ് 31) പ്രസിദ്ധീകരിച്ചിട്ടുണ്ടു. എന്റെ ബ്ലോഗില്‍ പോസ്റ്റു ചെയ്തിട്ടുമുണ്ടു.http://sheriffkottarakara.blogspot.com/2009/07/blog-post_20.html സമയം കിട്ടുമ്പോള്‍ വായിക്കുമല്ലോ.

  ReplyDelete
 16. നല്ല കാലിക പ്രസക്തിയുള്ള പോസ്റ്റ്... അഭിനന്ദനങ്ങള്‍

  ReplyDelete
 17. അതിൽ ഒരുപൂച്ച കുഞ്ഞിനെ എനിക്ക് തരണം

  ReplyDelete
 18. ഇനി ഭാവീല്‍ മില്‍മാ പാല്‍ ഊട്ട് ഉണ്ടാകുമോ എന്തോ

  ReplyDelete
 19. തികച്ചും കാലിക പ്രസക്തിയുള്ള ഒരു പോസ്റ്റ്‌, പക്ഷെ, ഇതൊക്കെ കണ്ടാലും വായിച്ചാലും ചില അമ്മമാരുടെ മനസ്സ് മാറുമോ? പെറ്റിട്ട കുഞ്ഞിനെ കൈയ്യില്‍ എടുത്തിട്ട് പോലുമില്ലാത്ത അമ്മമാരും നമ്മുടെ നാട്ടില്‍ സുലഭം.(ഇവരെ അമ്മ എന്നു വിളിക്കാമോ, അതോ പ്രസവിച്ച മെഷീന്‍ എന്നോ....)

  ReplyDelete
 20. തള്ളപ്പൂച്ചയുടെ മുലഭംഗി നഷ്ടപ്പെടാതിരിക്കാന്‍ മുലയൂട്ടല്‍ വാരത്തില്‍ നല്ല നാല് പാല്‍ കുപ്പിയെങ്കിലും കരുതാമായിരുന്നു.
  ആധുനിക അമ്മമാര്‍ക്കോരാശ്വാസം ലഭിക്കുമായിരുന്നു. കാലോചിതം എക്കാലത്തും .അഭിനന്ദനങ്ങള്‍ .

  ReplyDelete
 21. പ്രിയ ഹാറൂണ്‍,
  ദെല്‍ഹിയില്‍ ഒ.വി.വിജയന്‍ സര്‍ തന്റെ പ്രിയപ്പെട്ട പുസിയുമായി നടക്കാനിറങ്ങിയിരുന്നതിന്റെ ചിത്രങ്ങള്‍ കണ്ടതോര്‍ത്തു.അദ്ദേഹം എഴുതാനിരിക്കുമ്പോള്‍ പൂച്ച അരികിലിരിക്കുമത്രേ.
  പൂച്ചകള്‍ ഒരു തുള്ളി പുലികളാണ്‌.അവ ചെറിയ മുറ്റത്തുകൂടി പൂച്ചെടികളുടെ മറ പറ്റി വരുന്നതു കാണുമ്പോള്‍ ആഫ്രിക്കന്‍ വനങ്ങള്‍ ഉള്ളില്‍ അലറിയുയരും.പൂച്ചയുടെ മൃദുവായ കാല്‍പ്പാദങ്ങള്‍ പിടിച്ചുനോക്കാനും നാവിന്റെ അരം വിരലുരസി പരിശോധിക്കാനുമൊക്കെ എനിക്കിഷ്ടമാണ്‌.ഇത്രയൊക്കെ പറയാന്‍ ഇടയാക്കിയത്‌ താങ്കളുടെ കുറിപ്പാണ്‌.നന്ദി.
  പിന്നെ,ഭൂരിഭാഗം അമ്മമാരും കുഞ്ഞുങ്ങള്‍ക്കു നന്നായി പാല്‍ കൊടുക്കുന്നവരായിരിക്കില്ലേ.കുറച്ചുപേരല്ലേ കാണൂ സൗന്ദര്യമെന്നൊക്കെപ്പറഞ്ഞ്‌....അങ്ങനെയാവാതിരിക്കട്ടെ.
  അടുത്തിടെ ഞാന്‍ 'പാട്ടോര്‍മ്മ'യില്‍ താരാട്ടുകളെപ്പറ്റി എഴുതുമ്പോള്‍ മുലപ്പാല്‍മണത്തെ തിരിച്ചുവിളിച്ചിരുന്നു,ഭൂതകാലത്തില്‍നിന്ന്‌.

  ReplyDelete
 22. നുറുങ്ങിന്റെ ഈ പോസ്റ്റ് കണ്ടപ്പോള്‍ എനിക്കോര്‍മ്മ വന്നത് നമ്മുടെ കുഞ്ഞൂസിന്റെ ഈ പോസ്റ്റ് ആണ്. നമ്മുടെ അമ്മമാര്‍ ഇതൊന്നു കാണണം. തികച്ചും ഗൌരവമേറിയ ഒരു വിഷയമാണ് ഹാറൂണ്‍ സാഹിബ് ഇവിടെ അവതരിപ്പിച്ചത്. ഇന്നത്തെ കുട്ടികള്‍ക്ക് അമ്മമാരോട് സ്നേഹവും അടുപ്പവും കുറയാനും ഈ മുലയൂട്ടലിന്റെ അഭാവം തന്നെ കാരണം.

  ReplyDelete
 23. നമ്മളെ തറവാട്ടില് കാലാകാലങ്ങളായി നിന്നു വരുന്ന ഒരു പേറ്റിച്ചിയുണ്ട് - സൂറാമ. പെണ്ണിന് വേദന കെട്ടുന്നെയ്‌ന്റെ ഒരായ്ച്ച മുമ്പേ വന്ന് മൂപ്പത്തി പണി തൊടങ്ങും. കന്ഞിന്റെള്ളത്തില് മുരിങ്ങേന്റെലയിട്ട് മൂടി വെച്ച് എല്ലാ ദൌസോം പെണ്ണിനെ കൊണ്ട് കുടിപ്പിക്കും. "അന്റെ മൊലക്കും തലക്കും" എന്നും പറന്ഞ്. മൊലപ്പാലിനും തലമുടിക്കും നല്ലതാത്രെ. "പെണ്ണായാല് മൊലേം തലേം നല്ലോണം മേണം" :D

  ReplyDelete
 24. http://leelamchandran.blogspot.com/2010/08/blog-post.html
  "മാതാവിന്‍ വാല്‍സല്യ ദുഗ്ധം നുകര്‍ന്നാലേ പൈതങ്ങള്‍ പൂര്‍ണ്ണവളര്‍ച്ച നേടൂ'
  അതെ തികച്ചും കാലിക പ്രാധാന്യമുള്ള പോസ്റ്റ്‌ തന്നെ.അമ്മമാര്‍ക്കു തീര്‍ച്ചയായും കുഞ്ഞുങ്ങളോട്‌ സ്നേഹം ഉണ്ടാകും.കുഞ്ഞിനെ മാറോടു ചേര്‍ത്താല്‍...വേണ്ട കുഞ്ഞിനെക്കുറിച്ചുള്ള ഓര്‍മ്മയില്‍പ്പോലും നെഞ്ചില്‍ ഉറവുപൊട്ടുന്നവരാണു അമ്മമാര്‍....അല്ലാത്തവരെങ്ങനെ അമ്മയാകും?

  ReplyDelete
 25. ശ്രീമതി ലീല പറഞ്ഞതിന് അടിവരയിടുന്നു. "മാതാവിന്‍ വാല്‍സല്യ ദുഗ്ധം നുകര്‍ന്നാലേ പൈതങ്ങള്‍ പൂര്‍ണ്ണവളര്‍ച്ച നേടൂ"

  നുറുങ്ങെ, ഈ ദിനം മറന്നു പോകാതെ പോസ്റ്റിട്ടതിന് അഭിനന്ദനങ്ങള്‍

  ReplyDelete
 26. ഹാറൂന്‍ക്ക ,
  നന്നായിരിക്കുന്നു പോസ്റ്റ്‌ ....

  താങ്കള്‍ സുഖം ആയിരിക്കുന്നു എന്ന് കരുതുന്നു
  പ്രാര്‍ഥനയോടെ

  ReplyDelete
 27. പ്രിയപ്പെട്ട ബ്ലോഗ്ഗര്‍ ,

  ബ്ലോഗ്ഗര്‍ മാര്‍ക്ക് അവരുടെ സൃഷ്ടികള്‍ നേരിട്ട് ഗള്‍ഫ്‌ മല്ലു മെമ്പര്‍ മാര്‍ക്ക് എത്തിക്കാന്‍ ഗള്‍ഫ്‌ മല്ലു
  വില്‍ താങ്ങളുടെ ബ്ലോഗ്‌ ലിങ്കുകള്‍ നേരിട്ട് തന്നെ പോസ്റ്റ്‌
  ചെയ്യാനുള്ള പുതിയ സൗകര്യം ഉള്‍പ്പെടുത്തിയതായി അറിയിച്ചു കൊള്ളുന്നു
  ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്താല്‍ ബ്ലോഗില്‍ നിന്ന് സ്വ മേധയ ബ്ലോഗു RSS feeds ഗള്‍ഫ്‌
  മല്ലു പ്രധാന താളിലേക്ക് അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കും

  അതോടൊപ്പം തന്നെ തിരിച്ചു ഒരു കൈ സഹായം എന്ന നിലയില്‍ ഗള്‍ഫ്‌ മല്ലു വിന്റെ ആഡ് ടോ യുവര്‍
  വെബ്‌ ( add to your web/Add this/ Get your code here)എന്ന ഗള്‍ഫ്‌ മല്ലു ലിങ്ക് തങ്ങളുടെ ബ്ലോഗില്‍
  ഉള്‍പെടുത്തണം എന്നും ഓര്‍മിപ്പിച്ചു കൊള്ളട്ടെ . ഞങ്ങളുടെ
  വായനക്കാര്‍ക്ക്‌ തിരിച്ചു ഗള്‍ഫ്‌ മല്ലു വില്‍ എത്തുന്നതിനു വേണ്ടിയാണിത്

  അതല്ലെങ്കില്‍ ഗള്‍ഫ്‌ മല്ലു വിലേക്ക് തിരിച്ചു പോകാനുള്ള ഒരു ലിങ്ക് താങ്ങളുടെ ബ്ലോഗില്‍ ഉള്‍പ്പെടുത്തുക

  കുറിമാനം :-
  താങ്ങളുടെ ബ്ലോഗില്‍ ഗള്‍ഫ്‌ മല്ലു ലിങ്കുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല എങ്കില്‍
  ഗള്‍ഫ്‌ മല്ലു വില്‍ നിന്നുള്ള താങ്ങളുടെ ബ്ലോഗ്‌ ലിങ്കുകള്‍
  മുന്നറിയിപ്പ് ഇല്ലാതെ എടുത്തു മാറ്റപെടുന്നതാണ്

  നന്ദിയോടെ
  ഗള്‍ഫ്‌ മല്ലു അഡ്മിന്‍ സംഘം

  Read More

  www.gulfmallu.tk
  The First Pravasi Indian Network

  ReplyDelete
 28. ആവശ്യമായ ചിന്ത. അവസരോചിതമായ പോസ്റ്റ്‌.

  ReplyDelete
 29. ഗംഭീരമായിരിക്കുന്നു....
  ജീവിതത്തിന്റെ അനിവാര്യതകളും
  വരച്ചുകാണിച്ചിരിക്കുന്നു!!
  അഭിനന്ദനങ്ങള്‍!!!

  ReplyDelete
 30. ഹാറൂണ്‍
  ഞാന്‍ ഇവിടെ ആദ്യമാണ് - മുലപ്പാലിന്റെ മാഹാത്മ്യം ഓര്‍മ്മപ്പെടുത്തിയ പോസ്റ്റ് നന്നായി. ബേബി ഫുഡ്‌ ഫാഷനും സംസ്ക്കാരവുമായ ഇക്കാലത്ത് കുഞ്ഞുങ്ങള്‍ക്ക് വളരാന്‍ അനാവശ്യ മരുന്നുകളുടെ പിന്‍ബലം വേണ്ടി വരുന്നു. അതവരെ പലപ്പോഴും പുതിയ രോഗങ്ങളുടെ പിടിയിലാക്കുന്നു. അപ്പോഴും മുലയൂട്ടാതെ അമ്മമാര്‍ സൌന്ദര്യം സംരക്ഷിക്കുന്നു. തല തിരിഞ്ഞ ലോകം. നല്ല ചിന്തകള്‍ പങ്കു വെച്ചതിനു നന്ദി. .

  ReplyDelete
 31. മുലപ്പാല് നിഷേധിക്കുന്ന സ്ത്രീകളെ അമ്മയെന്ന് അഭിസംബോധന ചെയ്യാമോ എന്ന് സംശയമാണ്. മൃഗങ്ങളെ കണ്ട് പടിക്കട്ടെ..അവർ
  നന്നായി ഈപോസ്റ്റ്

  ReplyDelete
 32. pirannu veeyunna kunnhinu randu vayasu vare ettavum aavishyamayi kittena poshakaharam.nalla post abhinandhanangal

  ReplyDelete
 33. അമ്മിഞ്ഞപ്പാലിനെ പ്രോത്സാഹിപ്പിക്കണം. ആറുമാസം അധികം കുടിച്ചോനാ ഈ കണ്ണൂരാന്‍. അതറിയണമെങ്കില്‍ അങ്ങോട്ട്‌ വാ.
  നാട്ടുകാരാ സുഖല്ലേ! ഇത്തവണ പാലുമായിട്ടാ ഇറങ്ങിയതല്ലേ!ഹമ്പടാ..

  ReplyDelete
 34. eeshwaran manushyanu chirikkan kazhivu koduthu , vivechana bhudhi koduthu.. ee bhoolokham thanne adakki vazhaanulla kazhivu koduthu ..entha karyam... !!
  ithonumillatha mrigangal etrayo bedham.

  aashamsakal..

  ReplyDelete
 35. ഒരു അതിശയം പറയട്ടെ, താമസിക്കുന്ന കെട്ടിടത്തിന്റെ നനഞ്ഞ ടെറസില്‍
  പാഷന്‍ ഫ്രൂട്ടുകള്‍ വീണു കിടക്കുന്നത് കണ്ടപ്പോള്‍ കഴിഞ്ഞ ദിവസം ബാബു ഭരദ്വാജ് താങ്കളെക്കുറിച്ചെഴുതിയതോര്‍ത്തു
  താങ്കളുടെ അചഞ്ചലമായ വിശ്വാസവും മനുഷ്യസ്നേഹവും മനസ്സില്‍ വന്നു
  അന്ന് വന്ന് ബ്ലോഗ് നോക്കുമ്പോളുണ്ട് താങ്കളുടെ കമന്റ് !
  പടച്ചവന്‍ ഇനിയുമേറെ കരുത്ത് നല്‍കട്ടെയെന്നും കരുണ ചെയ്യട്ടെ എന്നും പ്രാര്‍ഥിക്കുന്നു
  പുണ്യരാത്രിയിലെ പ്രാര്‍ഥനകളില്‍ എന്നെയും ഉള്‍പ്പെടുത്തണേ
  ഈ കുറിപ്പിലെ നന്‍മക്കും ആശംസകള്‍
  പക്ഷെ ഒരു എതിരഭിപ്രായമുണ്ട്
  ആധുനികതയില്‍ കുരുങ്ങി ഫാഷന്റെ ഭാഗമായി മുലയൂട്ടാത്ത അമ്മമാരെ നമുക്ക് ചീത്ത വിളിക്കാം
  പക്ഷെ കുഞ്ഞിനെ മുലയൂട്ടാന്‍ പാങ്ങില്ലാത്ത ഒരുപാടൊരുപാട് അമ്മമാരുണ്ടീ നാട്ടില്‍
  ചന്തം പോകുമെന്ന് ഭയന്ന് പാലു കൊടുക്കാത്ത അമ്മമാരെക്കാളേറെ അവരാണുള്ളത്
  അതിനു നമ്മള്‍ ആരെ ചീത്ത വിളിക്കും?
  പോഷകാഹാരം കുഞ്ഞിന്റെ മാത്രമല്ല അമ്മയുടെയും അവകാശമാണ്
  പല വീടുകളിലും സ്ത്രീകള്‍ക്ക് ഭക്ഷണം രണ്ടാം പന്തിയിലാണ്, അവര്‍ക്ക് അതൊക്കെ മതി എന്ന മട്ടില്‍
  ആണുങ്ങള്‍ക്ക് മീന്‍ കഷ്ണം, പെണ്ണുങ്ങള്‍ക്ക് മീന്‍ ചാറ്
  അതല്ലാതെ തന്നെ പട്ടിണിയും പിടി മുറുക്കുന്നുണ്ട്, മൂന്ന് നേരം തെറ്റില്ലാതെ കഴിക്കാന്‍ കിട്ടുന്നത് കൊണ്ട് നമ്മള്‍ അറിയുന്നില്ല എന്നേയുള്ളൂ
  കൊടും പട്ടിണി നിശബ്ദമായി പടര്‍ന്നു പിടിക്കുന്നുണ്ട് നമ്മുടെ നാട്ടില്‍
  ഇനി നമ്മുടെ അയല്‍വീട്ടിലെ കുഞ്ഞ് കിടന്ന് കാറിക്കരയുമ്പോള്‍ ആ തള്ള പാല് കൊടുക്കാഞ്ഞിട്ടാണെന്ന് പഴിക്കരുതേ
  ഒന്നു ചെന്നു നോക്കിയാല്‍ കാണാം, കഞ്ഞിവെള്ളം പോലും കിട്ടാതെ അവളും അവിടെയിരുന്ന് ഒച്ചയുണ്ടാക്കാതെ തേങ്ങുന്നത്

  ReplyDelete
 36. മുലയൂട്ടാൻ ആവതെ പുരുഷന് മുല എന്തിന്? പരിണാമത്തിന്റെ ഏതു ഘട്ടത്തിലാണ് ബൈ സെക്ഷ്യൽ ആയ നാം ആണായും പെണ്ണായും വേർതിരിഞ്ഞത്? അശംസകൾ...വായിക്കാൻ സ്ഥിരമായി എത്താം

  ReplyDelete
 37. ഇഷ്ടപ്പെട്ടു

  ReplyDelete
 38. എന്റെ ബ്രുണിട പൂച്ച പ്രസവിക്കട്ടെ ...
  ഞാനും ഒരു വാരം നടത്താം കേട്ടോ ..

  ReplyDelete
 39. നല്ല ലേഖനം.മുലയൂട്ടാത്ത സൊസൈറ്റി ലേഡികൾ വായിക്കേണ്ടിയിരിക്കുന്നു.

  ReplyDelete
 40. അഭിനന്ദനാര്‍ഹമായ പോസ്റ്റ്‌

  ReplyDelete