Sunday, November 15, 2009

ഒരു തുടക്കം


ഒരു പാടു നാളുകളായി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നു തോന്നും,കുറെ ശ്രമിക്കും..പിന്നെ നീട്ടിവെക്കും.
കിടന്നുകൊണ്ട് കീബോര്‍ഡ് ഉപയോഗിക്കുന്നതിലും അനായാസേന ,മൌസ് കൊണ്ട് ചിത്രങ്ങള്‍
വരക്കാന്‍ കഴിയുന്നുണ്ട്.തല്‍ക്കാലം നിറങ്ങളെ കൂട്ട് പിടിക്കുന്നു,വര്‍ണങ്ങള്‍ വേദനകളെ അകറ്റുമെന്ന്
എവിടെയോ മുമ്പ് വായിച്ചതോര്‍ക്കുന്നു.ബ്ലൊഗ് സുഹൃത്തുക്കള്‍ക്കായി ഞാന്‍ ഈ ഒരു ‘തുടക്കം’പോസ്റ്റട്ടെ!

10 comments:

  1. ആദ്യമായിട്ട് ഞാനായിക്കൊള്ളട്ടെ,
    ചിത്രങ്ങളെ വിലയിരുത്താന്‍ അറിയില്ലെങ്കിലും

    ReplyDelete
  2. കൊള്ളാം സുഹൃത്തേ..തുടരുക ഈ ഉദ്യമങ്ങൾ !!!
    ആശംസകൾ !!

    ReplyDelete
  3. അങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്യെന്നെ.. വലിയ ഒന്നിലെത്തി ചേരും.
    ആശംസകള്‍!

    ReplyDelete
  4. വെറുതേ ഒന്നും ചെയ്യാതെ ബോറടിയ്ക്കുന്നതിലും എത്രയോ നല്ലതാണ് മാഷേ ഇങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്തു കൊണ്ടിരിയ്ക്കുന്നത്...

    തുടരൂ... ആശംസകള്‍‌!

    ReplyDelete
  5. എല്ലാം ശരിയാവും ശരിയാവുന്നുണ്ട്‌ ശരിയല്ലെ നിര്‍ത്തട്ടെ കാണാം

    ReplyDelete
  6. നല്ല ഉദ്യമം..
    കൂടുതല്‍ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നു...
    പ്രാര്‍ഥിക്കുന്നു...

    ReplyDelete
  7. നമുക്കു ടെക്ക്നോളജിയുടെ വേറൊരു സാദ്ധ്യത നോക്കിയാലോ?ഒരു വോയ്സ് ബ്ലോഗ്.അത് കഥയായോ ,കവിതയായോ അല്ലെങ്കില്‍ വെറും കൊച്ചു വര്‍ത്തമാനമായോ എന്തെങ്കിലും?.റിക്കാര്‍ഡ് ചെയ്തു ചെറിയ വോയ്സ് ക്ലിപ്പുകളാക്കി പോസ്റ്റ് ചെയ്താല്‍ പൊരെ?.കൂടുതല്‍ അറിയുന്നവര്‍ നിര്‍ദ്ദേശം നല്‍കുക.ചിത്രങ്ങളും നല്ലതാണ്.ഏതായാലും വെറുതെയിരിക്കരുത്.

    ReplyDelete
  8. എഴുതിനോക്കൂ ....പിന്നെ അത് വളരെ ഇഷ്ട്ടവും....താനേ കീബോര്‍ഡിലേക്ക് വിരലുകള്‍ ഓടിയെത്തും.....ഈ ബൂലോകത്തില്‍ ഒരു പാടു പേര്‍ നിങ്ങളുടെ വരികള്‍ക്കായി കാത്തിരിക്കുന്നുണ്ട്

    ReplyDelete
  9. ..കലര്‍പ്പില്ല്ലാത്ത ചായക്കൂട്ടുകള്‍;അതില്‍ സ്നേഹവും നന്മയും ഉണ്ട്...

    ReplyDelete