Saturday, June 20, 2009

ആതിഥ്യമരുളൂ

ഞാന്‍ ഒരു പുതിയ ബ്ലോഗറാണു കേട്ടോ !ഒന്നെന്നെ ചെറിയ പരിചയപ്പെടലിനനുവദിക്കുമോ ?കിടന്ന് കൊണ്ടാണു ഞാനീ ചെറിയൊരു കുറിപ്പു റ്റൈപ്പു ചെയ്യുന്നതു.ആരെങ്കിലുമൊക്കെ സഹോദരീ/സഹോദരന്മാര്‍ ഒരു തിരുത്ത് തന്നു ഒന്നെന്നെ പ്രോത്സാഹിപ്പിച്ചാല്‍എന്നിലെ ബ്ലോഗറ് ചിലപ്പോള്‍ ഒരു ബിഗ്ബ്ലോഗറായിത്തീറ്ന്നേക്കാം...ഇനി ഞാനെന്നെയൊന്നു പോസ്റ്റ്മാര്‍ട്ടം ചെയ്യാന്‍ ശ്രമിക്കട്ടെയൊ? ഇയാളൊരു പാവം കണ്ണൂര്ക്കാരാനാണു,2006 ഫിബ്റുവരി 26നു കാലത്തെ 7.50നു എന്‍റെ വീട്ടിലെടെറസ്സില്‍നിന്നും മെല്ലെ വീണു ഒന്നും പറ്റിയില്ല .....! പക്ഷെ എന്‍റെ നട്ടെല്ലു പണി പറ്റിച്ചു...,അന്നുതൊട്ടു കിടപ്പിലായ എനിക്കിപ്പോള്‍ ലഭിച്ച പുരോഗതി പരുത്തിക്കിടക്കയില്‍നിന്നും കാറ്റ്കിടക്കയിലേക്കു മാറി എന്നതാണു.. പക്ഷെ,എന്നേക്കാള് വിഷമവും അസ്വസ്തതകളും പേറുന്ന ഒരു പാട് സ്പൈനല്‍ ഇഞ്ജുറി രോഗികളാണ് എന്‍റെ കൂട്ട് കാര്‍.....അവരുടെ കഷ്ടപ്പാടുകള്‍....അതാണിപ്പോള്‍ ഈയുള്ളവനെ അസ്വസ്ത്തനാക്കുന്നത്.ഇന്നലെ 120 കിലൊമീറ്റര്‍ യാത്രക്കിടയില്‍ ഒരു സഹോദരിയടക്കം മൂന്ന് വള്രെ അവശരായ വളരെ പാവപ്പെട്ടവരില്‍ പാവങ്ങളായ നട്ടെല്ല് തളര്‍ന്ന്,തകര്‍ന്ന് കിടന്ന് എന്നാല്‍ വേദന മാത്രംഭക്ഷണമാക്കുന്നവരെ കണ്ടുമുട്ടി.....അഹോ...എന്‍റീശ്വരാ..........ഇവരെയൊക്കെ നമുക്കൊന്ന് ചെറിയ തോതിലെങ്കിലും,അതെ നിങ്ങളുടെ കുറച്ചു സമയമെങ്കിലും നല്‍കി ഒന്ന് ആശ്വസം പകരാമോ....നിങ്ങളൊക്കെ നട്ടെല്ലുള്ള നല്ല സഹോദരങ്ങളല്ലേ....... പ്ലീ......സ്...

86 comments:

 1. ചേട്ടാ....
  എന്തുപറയണമെന്നെനിക്കറിയില്ല. ചേട്ടന്‍ എഴുതൂ.ഒരുപാട് ജീവിതാനുഭവങ്ങളും ലോകപരിചയവുമൊക്കെ കാണുമല്ലോ ? പക്ഷെ, കിടന്നുകൊണ്ടുള്ള എഴുത്ത് ഇപ്പോഴത്തെ ആരോഗ്യാവസ്ഥയെ മോശമായി ബാധിക്കാതെ ശ്രദ്ധിക്കണം.

  സ്വയം തളര്‍ന്ന് കിടക്കുമ്പോളും മറ്റുള്ളവരുടെ തളര്‍ച്ചയില്‍ , അവരുടെ വേദനയില്‍ , പങ്കുകൊള്ളാനും അവര്‍ക്കുവേണ്ടി ദുഖിക്കാനും കഴിയുന്ന താങ്കളുടെ ആ നല്ല മനസ്സിനുമുന്നില്‍ ശിരസ്സു നമിക്കുന്നു.

  5 വര്‍ഷം കണ്ണൂര് പഠിച്ചിട്ടുണ്ട് ഞാന്‍. വീട് എവിടാണെന്ന് വ്യക്തമാക്കിയില്ല. ഒരിക്കല്‍ കണ്ണൂര് വന്ന് നേരിട്ട് കാണണമെന്നുണ്ട്.

  ബൂലോകത്തേക്ക് സ്വാഗതം ഈ നിരക്ഷരന്റെ വക.

  ReplyDelete
 2. അനിയാ....
  നന്ദിയുണ്ട്,നിരക്ഷരാ.. നമുക്ക് നേരിലൊന്ന് കാണുക തന്നെ വേണം..
  കണ്ണൂര്‍ വഴി വരുമ്പോള്‍ വിളിക്കണം(9995134248).

  ഒരു മാസമായി നല്ല പനി കാരണം നെറ്റ് തുറന്നില്ല,ഇന്നലെ മുതല്‍ കുറച്ച് ഭേദമായ്തുടങ്ങിയിട്ടുണ്ട്.മൂന്നരക്കൊല്ലമായ് കിടന്ന് സ്വസ്തമായികഴിയുന്ന എനിക്കു ഈയൊരു മാസം യഥാര്‍ഥത്തില്‍ അത് നഷ്ടപ്പെടുത്തി ഈ പനിച്ചുകിട്പ്പ്.!

  ഈയാഴ്ചയിലെ(ആഗസ്ത് 3‍ ) മാധ്യമം വീക്കിലിയില്‍ ബാബുഭരദ്വാജിന്‍റെ പ്രവാസിയുടെ വഴിയമ്പലം ഒന്ന് വായിക്കണേ അനിയാ... അതില്‍ നിങ്ങള്‍ക്കെന്‍റെ ചില നിഴലാട്ടങ്ങള്‍ വായിച്ചെടുക്കാം.

  കൂടെ കഴിഞ്ഞ മേയ് ലക്കം “ആരാമം” മാസികയില്‍ മൊത്തം നട്ടെല്ല് തകര്‍ന്ന് കിടപ്പിലായവരെക്കുറിച്ച വലിയ അറിവുമാര്‍ജിക്കാം.(ജെ.ഐ.എച്ച് കേരള സൈറ്റില്‍ നിങ്ങള്‍ക്ക് ആരാമം
  വായിക്കാം).

  നട്ടെല്ല് നഷ്ടപ്പെട്ട ലോകമാസകമുള്ളവര്‍ക്ക് വേണ്ടീ നമുക്ക് കൂട്ടായി
  പ്രാര്‍ഥിക്കാം....പ്രയത്നിക്കാം....

  ReplyDelete
 3. ഈ ബ്ലോഗിലേക്ക് വഴികാണിച്ചതിനും പരിചയപ്പെടാന്‍ കഴിഞതിനും നന്ദി.
  ചേട്ടന്റെ മനസ്സ് ശക്തവും ദീപ്തവും ആയി സൂക്ഷിക്കണം.എഴുത്തു തുടരുക.ഞങ്ങളെല്ലാം കൂടെയുണ്ട്.
  സ്നേഹപൂര്‍വ്വം
  ജ്വാല

  ReplyDelete
 4. U touched my heart with ur sincere words.. keep in touch..

  ReplyDelete
 5. താങ്കള്‍ എണ്റ്റെ പോസ്റ്റില്‍ കമണ്റ്റായെഴുതിയ ഫലിതം വായിച്ചപ്പോള്‍ ആളെ ഒന്നു പരിചയപ്പെടണമെന്നു തോന്നി. അങ്ങനെയാണു ഇവിടെ എത്തിയത്‌. ആ ഫലിതത്തിനുള്ളില്‍ എരിയുന്ന കൊടും ചൂട്‌ ഞാനറിഞ്ഞു. ഇല്ല.. ഒന്നും പറയാനില്ല. വീണ്ടും കാണാം.

  ReplyDelete
 6. Very Nice & Creative Post. Best Wishes from Huda Info Solutions ( http://www.hudainfo.com )

  Huda Info Solutions is an Islamic IT Company formed to develop Islamic Software and IT services in regional languages of India. It is situtated in Tirur / Kerala . We released the first ever Quran Software in Indian Langauges "Holy Quran Malayalam English Software V1.0" in 2003. For more details of the software visit the page http://www.hudainfo.com/QuranCD.htm For the last 6 years we are working on a detailed Quran, Hadeeth & Islamic History Software which will be completed by first of 2010 (Inshah Allah)

  We request you to publish a review about our products and services in your blog. Also request you to add a permenant link to our website http://www.hudainfo.com in your blog.

  ReplyDelete
 7. താങ്കൾ എന്റെ പോസ്റ്റിലെഴുതിയ നർമ്മത്തിൽ ചാലിച്ച ആ വലിയ കമന്റ്‌ വായിച്ച്‌ കൊണ്ട്‌ അതിന്റെ സന്തോഷത്തിലാണ്‌ ഇവിടെയെത്തിയത്‌. പക്ഷെ, ഇവിടെയെത്തിയപ്പോൾ, പോസ്റ്റ്‌ വായിച്ചപ്പോൾ, താങ്കളുടെ അവസ്ഥയിൽ വല്ലാത്ത ഹൃദയവേദന ഉണ്ടായി. എങ്ങനെയാണ്‌ ഒരു ആശ്വാസവാക്ക്‌ എഴുതേണ്ടതെന്നുപോലുമറിയില്ല.

  വിധി എന്ന് കരുതുകയേ നിവൃത്തിയുള്ളൂ, അല്ലേ?

  പോസ്റ്റ്‌ വായിച്ചതിനും അതിൽ കമെന്റിയതിനും ഒത്തിരി നന്ദി.

  മനസിന്റെ സമാധാനത്തിനായി പ്രാർത്ഥിച്ച്‌ കൊണ്ട്‌...........................

  ReplyDelete
 8. ഒരുപാട് കാര്യങ്ങൾ പറയാനുണ്ടാവില്ലേ, ഈ ലോകത്തോട്? ആരോഗ്യം അനുവദിക്കുന്നിടത്തോളം എഴുതണമെന്നാണ് എന്റെ അപേക്ഷ. അതൊക്കെ വായിക്കാനും സംവദിക്കാനും തീർച്ചയായും, ഞാനും വരും :)

  ReplyDelete
 9. പ്രിയ സുഹൃത്തേ, താങ്കളുടെ അവസ്ഥയില്‍ വളരെ പ്രയാസം തോന്നുന്നു.
  താങ്കളുടെ സുഖപ്രാപ്തിക്കായി ദൈവത്തോട് പ്രാര്‍ഥിക്കാം.
  എന്‍റെ ബ്ലോഗ്‌ വായിച്ചതിനും മനോഹരമായ കവിതയിലൂടെ അഭിപ്രായം എഴുതിയതിനും നന്ദി. സുഖവും സമാധാനവും ഉണ്ടാകുമാറാകട്ടെ. ആശംസകള്‍.

  ReplyDelete
 10. പ്രിയ സഹോദര :ഒരു സുഹൃത്ത്‌ അയച്ചുതന്ന ലിങ്കിലൂടെയാണ് താങ്കളുടെ ബ്ലോഗിലെത്തിയത് .ഇതിലെ പോസ്റ്റ്‌ വായിച്ചപ്പോള്‍ വല്ലാത്ത വിഷമം തോന്നി . ബ്ലോഗ്‌ തീര്‍ച്ചയായും മനസ്സിനു നല്ല ആശ്വാസവും ശക്തിയും നല്‍കും .താങ്കള്‍ എഴുത്തു തുടരുക ...ഞങ്ങളെല്ലാരും കൂടെ യുണ്ട് ...
  വീഴ്ചയൊന്നുംസംഭവിച്ച്തില്ലെങ്കിലും ...നട്ടെല്ലിന്റെ തേയ്മാനം കാരണം ഒത്തിരിവിഷമിക്കുന്ന ഒരാളാണ്ഞാനും .മെഡിസിനും ,വ്യായാമവും .ബ്ലോഗും ...ഇങ്ങിനെപോകുന്നുദിനചര്യ .ഞാനും ഒരു കണ്ണൂര്‍ക്കാരിയാണ് .

  ReplyDelete
 11. ഇപ്പൊഴാ മാഷേ ഇവിടെ എത്തിയത്..

  മാഷിന്റെ മനശ്ശക്തിക്കു മുന്നില്‍ ഒരു സലാം.
  വിഷമിക്കരുത്. ഒരു ബൂലോഗം മുഴുവനും കൂടെയുണ്ട്.

  ReplyDelete
 12. എന്റെ ബ്ലോഗ്‌ സന്ദര്‍ശിച്ചതിനും ഉചിതമായ അഭിപ്രായം അറിയിച്ചതിനും നന്ദി ...
  എന്താ ചേട്ടാ ഇത് ചേട്ടനെ കുറിച്ചുള്ള ലേഖനം വായിച്ചപ്പോള്‍ കണ്ണുനീര്‍ വന്നുപോയി എനിക്ക് ....

  ReplyDelete
 13. ധാരാളം എഴുതൂ മാഷേ...

  സ്നേഹപൂര്‍വ്വം.
  ഇത്തിരിവെട്ടം.

  ReplyDelete
 14. മാഷേ,

  പരിചയപ്പെടാൻ സാധിച്ചതിൽ സന്തോഷം.തളരാതെ ധൈര്യവാനായി മുന്നോട്ട് പോകൂ..ഞങ്ങളെല്ലാം കൂടെയുണ്ട് എന്ത് സഹായത്തിനും.

  കൂടുതൽ എഴുതുക

  സ്നേഹത്തോടെ,
  സുനിൽ

  ReplyDelete
 15. താങ്കളുടെ ബ്ലോഗില്‍ വരാനും പരിചയപെടാനും കഴിഞ്ഞതില്‍ സന്തോഷം. കഴിയുമ്പോഴെല്ലാം എഴുതുക, വായിക്കാനായി ഞങ്ങള്‍ എല്ലായ്പ്പോഴും ഉണ്ട്.

  ReplyDelete
 16. കിച്ചു തന്ന ലിങ്കു വഴിയാണ് ഈ ബ്ലോഗിൽ എത്തിയത്. കിടന്നുകൊണ്ട് എഴുതുവാനുള്ള മനസ് - എനിക്ക് യാതൊരു സംശവുമില്ല താങ്കൾ വളരെയേറെ മനസ്സാന്നിധ്യമുള്ള മനുഷ്യനാണ്. തീർച്ചയായും ഇപ്പോഴത്തെ അവസ്ഥയിൽ നിന്ന് ഈ മനഃസ്സാന്നിധ്യം കൊണ്ട് പഴയ അവസ്ഥയിലേക്കെത്തുവാൻ ആവട്ടെ എന്നു പ്രാർത്ഥിക്കുന്നു. വീണ്ടും വരാം.

  ReplyDelete
 17. ചേട്ടാ,
  ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്?
  നിരക്ഷരാ.....പോയി കണ്ടിട്ടു, ഒരു പോസ്റ്റ് ഇടണേ..
  അച്ചായന്‍

  ReplyDelete
 18. ഞങ്ങളേവരും കൂടെയുണ്ട് മാഷെ.

  -സുല്‍.

  ReplyDelete
 19. മാഷിനു ഇനിയും ധാരാളം എഴുതാൻ കഴിയട്ടെ. ഞങ്ങളുടെ ഒക്കെ പ്രാർത്ഥന മാഷിനു ശക്തി പകർന്നുകൊണ്ട് കൂടെയുണ്ടാവും.

  ReplyDelete
 20. നന്ദി..നന്ദി...നന്ദി....
  ഞാനിപ്പോള്‍ കവിഞ്ഞ സന്തോഷത്തിലാണു,സംത്രുപ്തിയിലും !
  നിങ്ങളൊക്കെക്കൂടി മനസ്സറിഞ്ഞ് പകര്‍ന്ന് തരുന്ന ഈ ധൈര്യം,
  അതെനിക്ക് വല്ലാതൊരു ഊര്‍ജ്ജമാണു നേടിത്തന്നിരിക്കുന്നതു.
  നിങ്ങളെനിക്ക് നല്‍കിയ സാന്ത്വനത്തിന്‍റെ ഈ വറ്റാത്ത പുഞ്ചിരി,
  ഞാനെന്‍റെ നട്ടെല്ല് തകര്‍ന്ന് കിടപ്പിലായിപ്പോയ എല്ലാ സഹന്മാര്‍ക്കു
  മായി വീതം വെക്കുകയാണു !!!


  നിരക്ഷരാ,
  ജ്വാല
  ഫൈസല്‍
  കാദര്‍ ഭായ്
  വശംവദന്‍
  സ്നേഹതീരം
  റ്റി കെ ഉണ്ണി
  വിജയലക്ഷ്മി
  കിച്ചു
  പ്രേമാനന്ദന്‍
  അരുണ്‍ ചുള്ളിക്കല്‍
  ഇത്തിരിവെട്ടം
  സുനില്‍ ക്രുഷ്ണന്‍
  കുറുമാന്‍
  അപ്പു
  സജി
  സുല്‍
  ജോഷി,

  എന്നെ കാണാതെ കണ്ട എല്ലാ സന്ദര്‍ഷകര്‍ക്കും,നന്ദി.....
  ആരോഗ്യം അനുവദിക്കുമ്പോള്‍ നിങ്ങള്‍ക്കായെന്‍റെ ആഖ്യാനം
  എഴുതിത്തുടങ്ങും....എഴുത്തിനേക്കാള്‍ എനിക്കു കിടന്നു
  കൊണ്ട് വെറുതെ ചിത്രങ്ങള്‍ വരക്കലാണെളുപ്പം,നിങ്ങള്‍ക്കായി
  സ്ഥാനം തെറ്റിയ ഈ ചിത്രം മാത്രം...എന്നെ ക്ഷമിച്ചതിനും നന്ദി !

  ReplyDelete
 21. സ്വാഗതം. അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു.

  ReplyDelete
 22. ഹാറൂണ്‍,
  താങ്കളെയും എന്നെയും ഈ ബൂലോകത്തെത്തിച്ച സര്‍വ്വശക്തനോട് നന്ദി പറയുന്നു.

  എല്ലാവരേക്കാളും താങ്കളെ വായിക്കാന്‍ താല്പര്യപ്പെടുന്നു. അതു സാധിക്കുമെന്ന വിശ്വാസത്തോടെ..

  ReplyDelete
 23. ഹാറൂണ്‍,
  let me know ur email ID

  ReplyDelete
 24. വൈകിയാണെങ്കിലും ബൂലോകത്തേയ്ക്ക് സ്വാഗതം. പരിചയപ്പെടുത്തലിനു ശേഷം പിന്നൊന്നും എഴുതിയില്ലല്ലോ?

  ReplyDelete
 25. സഹതപിക്കുന്നില്ല; ശരീരം മാത്രമേ തളർന്നിട്ടുള്ളൂ എന്നറിയുന്നതില അതിയായി സന്തോഷിക്കുന്നു.
  തളരാത്ത മനസ്സും കൈകളും എഴുത്തുമായി ദീർഘദൂരം പോകാനാവട്ടെ എന്നാശംസിക്കുന്നു. പ്രാർത്ഥനകളുമായി ഒരുപാടു പേരുണ്ട്‌ കൂടെ.

  ഈ സൗഹ്രുദം തുടരട്ടെ സുഹ്രുത്തേ

  ReplyDelete
 26. ആശംസകൾ സുഹൃത്തെ..മനസ്സ് എന്നുമെന്നും ചൈതന്യവത്തായിരിക്കട്ടെ ..ഖുദാ ഹാഫിസ്...

  ReplyDelete
 27. thankalkkum kudumbhathhinum hrudayam niranja "onaashamsakal!!"

  ReplyDelete
 28. ഇത്തിരി വൈകിപ്പോയി ഇവിടെയെത്താന്‍. ഞങ്ങളെല്ലാമുണ്ട് കൂടെ, നല്ല സുഹൃത്തുക്കളായി. ഇന്നു തിരുവോണമാണ്. ഇന്നു് ആദ്യം വായിച്ചതു് ഈ പോസ്റ്റാണു്. എല്ലാ നന്മകളും നേരുന്നു. ഇനിയും എഴുതൂ.

  ReplyDelete
 29. ബ്ലോഗ്‌ വായനയുടെ ലോകത്ത്‌
  ഒരാളെക്കൂടി കിട്ടിയതില്‍ സന്തോഷം..എഴുതൂ...
  വായിക്കാനും അഭിപ്രായം പറയാനും
  ഇവിടെ ഒരുപാടു പേരുണ്ട്‌.
  കൂട്ടുകാരായി, ചേട്ടനായി, ചേച്ചിയായി..അനിയനും അനിയത്തിയുമായി..അങ്ങനെയങ്ങനെ..
  ഇണക്കവും പിണക്കവും മനസ്സില്‍ തോന്നുന്നതെന്തും പങ്കിടാന്‍ ഒരിടം..
  കാത്തിരിക്കുന്നു..പുതിയ പോസ്‌റ്റുകള്‍ക്കായി..

  ReplyDelete
 30. എനിക്ക് നല്ലവണ്ണം മനസ്സിലാവും താങ്കളുടെ അവസ്ഥ. എന്റെ വീടിനടുത്ത് എളേമയുടെ മോന്‍ ഇതേ രീതിയില്‍ കിടക്കുന്നു.
  പ്രാര്‍ത്ഥിക്കാം.
  എഴുതുക. ഞങ്ങള്‍ വായനക്കാരായുണ്ട്.
  ദൈവം നല്ലതു തന്നെ വരുത്തട്ടെ, ആമീന്‍.

  ReplyDelete
 31. എല്ലാവര്‍ക്കും റംദാന്‍ ഓണം ആശംസകള്‍!

  ഹരിത്
  ചെറിയപാലം
  ഫൈസല്‍
  ശ്രീ
  വയനാടന്‍
  താരകന്‍
  വിജയലക്ഷ്മി
  എഴുത്തുകാരി
  കാലചക്രം
  ഓബി
  നിങ്ങളൊക്കെക്കൂടി,കവിഞ്ഞ പ്രോത്സാഹനമാണെനിക്കു നല്‍കുന്നതു.
  പക്ഷെ,കുറച്ചു നാള്‍ കൂടി എനിക്കനുവദിക്കൂ!ആരോഗ്യം
  മെച്ചപ്പെടട്ടെ,എനിക്കൊരുപാട് അനുഭവങ്ങള്‍ നിങ്ങളോടൊക്കെ
  പങ്ക് വക്കാനുണ്ട്...

  നിങ്ങളോടെനിക്കൊരപേക്ഷ : ഓബ് എഴുതിയ പോലെ നമ്മുടെ
  ചുറ്റുവട്ടത്തൊക്കെ പരുക്ക്പറ്റി (നട്ടെല്ല് തകര്‍ന്നവര്‍ മാത്രം)
  കിടക്കുന്ന ഒരുപാട് പേരുണ്ടാവും.കേരളത്തിലെ 200 ലധികം
  സഹോദരങ്ങളെ എനിക്കു പരിചയപ്പെടാന്‍ കഴിഞ്ഞു! ഇനിയും
  ഒരുപാടുപേരുണ്ടങ്ങിനെ കിടപ്പിലായവന്‍..അത്തരക്കാരെ
  കണ്ടുമുട്ടുന്നവര്‍ ദയവായി ,അവരുമായി ബന്ധപ്പെട്ട വിവരങ്ങള്‍
  എനിക്ക് അറിയിച്ചു തരിക,ഫോണ്‍ നമ്പറടക്കം.
  എല്ലാവര്‍ക്കും നന്ദി.

  ReplyDelete
 32. താങ്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിയ്ക്കുന്നുണ്ട്. ഒന്നേ ഇപ്പോള്‍ താങ്കളോടു പറയാനുള്ളൂ... പൂര്‍ണ്ണ അരോഗ്യവാനായി തിരിച്ചുവരാന്‍ താങ്കള്‍ക്കു കഴിയുമെന്നു മാത്രം താങ്കള്‍ വിശ്വസിയ്ക്കുക. തീര്‍ച്ചയായും താങ്കള്‍ക്കതിനു സാധിയ്ക്കും....

  ReplyDelete
 33. എഴുതുക..വായിക്കാന്‍ വേണ്ടി ഞങ്ങളൊക്കെ കാത്തിരിക്കുന്നു. പിന്നെ, കാരുണ്യവാനായ ദൈവത്തില്‍ വിശ്വസിക്കുക, ഞങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥന നിങ്ങളോട് കൂടെയുണ്ട്. മനസ്സ് തളരാതെ ശ്രദ്ധിക്കുക, പൂര്‍ണ ആരോഗ്യവാനായി ഹാരൂന്പ്‌ തിരിച്ചെത്തി എന്ന വാര്‍ത്ത‍ ബൂലോകത്ത് കഴിയുന്നത്ര വേഗം മുഴങ്ങിക്കേള്‍ക്കും എന്ന പ്രതീക്ഷയൊടെ...ഹൃദയപൂര്‍വ്വം,

  ReplyDelete
 34. ഞാനും ഇവിടെ വന്നിരുന്നതാണല്ലോ?എണ്റ്റെ പേര്‌ മാത്രം കാണുന്നില്ല!!!ഹാറൂണ്‍ക്ക...ഉണ്ടോ അന്ത്രുമാണ്റ്റെ മകന്‍ ആബു എവിടെയെങ്കിലും? താങ്കള്‍ക്കും ഇതുപോലെ അനുഭവിക്കുന്നവര്‍ക്കുമായി അഞ്ച്‌ നേരവും പ്രാര്‍ത്ഥിക്കുന്നു.

  ReplyDelete
 35. ella nanmakalum nerunnu..
  Dillipost

  ReplyDelete
 36. ഇത് കാണാന്‍ അത്പം വൈകി പോയല്ലോ ഹാറൂണ്‍ക്കാ. അരീക്കോടന്‍ മാഷിന്റെ ബ്ലോഗില്‍ നിന്നാ ഇവിടെയെത്തിയത്.

  താങ്കളുടെ എഴുത്തുകള്‍ക്കായി കാത്തിരിക്കുന്നു. താങ്കളെയും താങ്കളെ പോലെയുള്ളവരെയും അസുഖങ്ങള്‍ എത്രയും പെട്ടെന്നു ഭേദമാകാന്‍ ദൈവം തമ്പുരാന്‍ അനുഗ്രഹിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ

  ReplyDelete
 37. എന്റെ ബ്ലോഗിലെ കമന്റിലൂടെയാണ് ഇവിടെ എത്തിയത്. ബ്ലോഗിലൂടെ കൂടുതല്‍ പരിചയപ്പെടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ദൈവം ഒരു വാതില്‍ അടയ്ക്കുമ്പോള്‍ ആയിരം വാതിലുകള്‍ തുറക്കപ്പെടും,ധൈര്യമായിരിക്കുക. ഒരു പക്ഷെ, താങ്കളെക്കള്‍ മോശം അവസ്തയില്‍ നിന്നും നിശ്ചയദാര്‍ഡ്യം കൊണ്ട് ഉയരങ്ങളിലെത്തിയ അലക്സിസ് ലിയോണിനെ കുറിച്ച് താങ്കള്‍ വായിച്ചിരിക്കുമെന്നു കരുതുന്നു, ഇല്ലെങ്കില്‍ ഇവിടെ വായിക്കാം.

  ReplyDelete
 38. ഹാറൂനിക്കാ...
  ജബ്ബാര്‍ മാഷിന്റെ ബ്ലോഗില്‍ താങ്കളിട്ട അഭിപ്രായത്തെ പിന്തുടര്‍ന്നാണ് ഇവിടെയെത്തിയത്. നമ്മുടെ പ്രിയപ്പെട്ട നബിയുടെ ഒരു വാക്ക് നിങ്ങള്‍ക്ക് മറ്റെന്തിനേക്കാളും മനശാന്തിയും ശക്തിയും നല്‍കുമെന്ന് ഞാന്‍ കരുതുന്നു. അതിതാണ്: നബി (സ) അരുള്‍ ചെയ്യുന്നു: 'വിശ്വാസിയുടെ കാര്യം ഏറെ അത്ഭുതം തന്നെ അവന്റെ എല്ലാ കാര്യങ്ങളും അവന് ഗുണമായി ഭവിക്കുന്നു. സത്യവിശ്വാസിക്കല്ലാതെ മറ്റാര്‍ക്കും അത് ലഭ്യമല്ല. സന്തോഷകരമായ കാര്യമാണ് സംഭവിക്കുന്നതെങ്കില്‍ അവന്‍ അല്ലാഹുവിന് നന്ദി രേഖപ്പെടുത്തും. അപ്പോള്‍ അതവന് നേട്ടമായി ഭവിക്കുന്നു. ബുദ്ധിമുട്ട ബാധിച്ചാല്‍ അവന്‍ ക്ഷമ അവലംബിക്കുന്നു. അതിനാല്‍ അതും അവന് നേട്ടമായിത്തീരുന്നു '(മുസ്ലിം)
  ഇതല്ലാതെ താങ്കള്‍ക്ക് ഒന്നും നല്‍കാനിപ്പോള്‍ ആവില്ല. താങ്കളുടെ സൗഖ്യത്തിനായി ഹൃദയം തുറന്ന് ഞാനും എന്റെ കുടുംബവും ബ്ലോഗ് കുടുംബത്തോടൊപ്പം പ്രാര്‍ഥനയില്‍ പങ്ക് ചേരുന്നു.

  ReplyDelete
 39. ആരും ശ്രദ്ധിക്കാത്ത എന്റെ ബ്ലൊഗ്ഗിൽ വന്ന് അഭിപ്രായം ഇട്ടതിന് നന്ദി.താങ്കളുടെ അവസ്ഥ വായിച്ചപ്പോൾ ദു:ഖം തോന്നി.പൂർണ്ണ സുഖം പ്രാപിക്കാൻ സർവ്വശക്തനായ ദൈവത്തിനോട് പ്രാർത്തിക്കുന്നു.താങ്കൾ എഴുതു...

  ReplyDelete
 40. കൊട്ടോട്ടിക്കാരാ,ഈവഴി ഫൈസ്ലിനെയും ആബിദുമാഷേയും
  കൂട്ടി എന്നാണു വരിക..
  ത്രിശൂര്‍ക്കാരാ..എഴുതാനൊന്നൊരുങ്ങട്ടെ!നിങ്ങളൊക്കെയാണെന്നെ
  ഊര്‍ജപ്പെടുത്തുന്നത് !
  എന്‍റരീക്കൊടന്‍ മാഷേ,നിങ്ങടെ കമന്‍റ് ജിന്ന് മ്ണുങ്ങിയോന്നറീല്ല !
  postകാരേ നിങ്ങളുടെ ദൌത്യം അക്കാദമികതലത്തില്‍ തുടരട്ടെ..
  ചിന്തകാ..എല്ലാം സാക്ഷാല്‍ദൈവം കേള്‍ക്കുന്നുണ്ട്..
  ഏകലവ്യാ,അലക്സിസ് ലിയൊണെ തൊട്ടുകാണിച്ചതിനു പ്രത്യേകനന്ദി..
  ckലത്വീഫ്..നിങ്ങളുദ്ധരിച്ച തിരുവചനം ടണ്‍കണക്കിനു ഊര്‍ജ്ജമാ
  ണെനിക്കു പകര്‍ന്ന് നല്‍കിയിരിക്കുന്നതു!!
  പ്രിയ ജുജുസ്..മേലുദ്ധരിക്കപ്പെട്ട പ്രവാചകന്‍റെ ആ തിരുവചനത്തി
  ലേക്കൊന്നു ദ്രിഷ്ടി അയക്കൂ!! ജീവിതത്തിലെ യെല്ലാ ദു:ഖങ്ങളും
  വിടപറയും...
  നിങ്ങളുടെ പ്രാര്‍ഥനകള്‍ക്കും നന്ദി,നന്ദി..നന്ദി....

  ReplyDelete
 41. Haroonikkaaa
  All the best

  pls chk :www.sargalaya.com

  ReplyDelete
 42. ചേട്ടൻ അങ്ങട് പെരുക്കെന്നേയ്..ഞങ്ങളൊക്കെയീ ബൂലോകത്തിള്ളടത്തോളം കാലം യെന്തിനു പ്യാടി??
  ധൈര്യമായിട്ടെഴുതുക..ഞാൻ ആദ്യായിട്ടൊരാളെ ഫോളോ ചെയ്യാൻ പൂവ്വാ..അതാ നിങ്ങള്...ഹ ഹ ഹ

  ReplyDelete
 43. കഴിയുന്നിടത്തോളം എഴുതുക,വരയ്ക്കുക.എല്ലാ നന്മകളും നേരുന്നു.

  ReplyDelete
 44. let's keep in touch..I am a lover of genuineness

  ReplyDelete
 45. എഴുത്തും , വായനയും കൂടെയുള്ളപ്പോള്‍ ..ഇതാ ഇപ്പോള്‍ കുടുംബം പുലര്‍ത്താന്‍ ലോകത്തിന്റെ പല ഭാഗത്തായി കിടക്കുന്ന അനേകരും കൂടെയുള്ളപ്പോള്‍ .....

  കൂടുതല്‍ എഴുതുക ഞങ്ങള്‍ കണ്ണും നട്ടു കാത്തിരിക്കുന്നു ......
  പ്രൊഫൈലില്‍ ഫോണ്‍ നമ്പര്‍ കൊടുക്കുമോ ..?
  സ്നേഹ പൂര്‍വ്വം ..

  ReplyDelete
 46. പിന്നെ ഒന്നും എഴുതിയില്ലേ മാഷേ?

  ReplyDelete
 47. ചേട്ടാ..

  മുകളില്‍ സജി അച്ചായന്‍ പറഞ്ഞതുപോലെ നേരിട്ട് വന്ന് ചേട്ടനെ കണ്ടതുകൊണ്ട് വിശദവിവരങ്ങള്‍ എഴുതിയിടുന്നതിനെപ്പറ്റി ആലോചിക്കുകയാണ് ഞാനിപ്പോള്‍ .

  തളര്‍ന്ന് കിടക്കുന്ന ചെറുപ്പക്കാരനായ ഡോക്‍ടറെക്കൂടെ കണ്ടപ്പോള്‍ അദ്ദേഹവുമായി സംസാരിച്ച് കഴിഞ്ഞപ്പോള്‍ ഞാനൊക്കെ എത്ര ഭാഗ്യവാനാണെന്ന് തിരിച്ചറിവാണുണ്ടായത് .

  ReplyDelete
 48. എന്റെ ബ്ലോഗിൽ വന്ന കമന്റിലൂടെയാണ് ഞാനും ഇവിടെ എത്തിയത്. ഇത്ര ശക്തനായ ഒരു വ്യക്തിയെ പരിചയപ്പെടാൻ കഴിഞ്ഞതിൽ സന്തോഷം. പോസ്റ്റുകൾക്കായി കാത്തിരിക്കുന്നു

  ReplyDelete
 49. ഇതു കാണാന്‍ വളരെ വൈകിപ്പോയല്ലോ. മനസ്സിന് തളര്‍ച്ച ഇല്ലെങ്കില്‍ ശാരീരിക തളര്‍ച്ച മാറിക്കിട്ടും. അത് ചിലപ്പോള്‍ പതുക്കെയായിരിക്കും, എന്നാലും ഒരിക്കല്‍ മാറും. എത്രയും പെട്ടെന്ന് ആരോഗ്യം വീണ്ടെടുത്ത് പോസ്റ്റുകള്‍ തയാറാക്കാന്‍ സര്‍വേശ്വരന്‍ സഹായിക്കട്ടേ എന്നു പ്രാര്‍ത്ഥിക്കുന്നു.

  ReplyDelete
 50. പ്രിയപെട്ട ഹാറൂണ്‍,

  ആ മനശക്തിക്ക് പ്രണാമം.. ഇതു വായിച്ചപ്പോള്‍ കരഞ്ഞ് പോയി, കാരണം നട്ടെല്ലിനു ക്ഷതമായി സ്ഥിരമായി വേദനയും അനുഭവിച്ചു ഉറക്കമില്ലാതെ കടന്ന് പോയ 3 വര്‍ഷങ്ങള്‍, 3 മാസത്തെ തളര്‍ന്ന കിടപ്പ്, ഹോംനേഴ്സിന്റെ സഹായത്താള്‍ മാത്രം പല്ലുതേക്കാനും, കക്കൂസില്‍ പോകാനും ഉള്ള കാത്ത് കിടപ്പ്, നീളമുള്ള മുടി കഴുത്തൊപ്പം മുറിച്ച് കളഞ്ഞപ്പോളുള്ള സങ്കടം..അങ്ങനെ ഒരു കാലഘട്ടത്തില്‍ കൂടുതല്‍ മനശക്തിയോടെ ആയുര്‍വേദ ചികിത്സ തേടിയുള്ള യാത്രകള്‍.. ഒടുവില്‍ കിടക്കയില്‍ നിന്ന് എണീക്കും എന്ന പ്രതീക്ഷയില്‍ ഹയര്‍സ്റ്റഡീസിന് അപ്ലൈ ചെയ്യല്‍, 4മത്തെ മാസം പിച്ച വെച്ച് നടക്കുമ്പോള്‍ മാഞ്ചെസ്റ്റര്‍ യൂണിവേര്‍സിറ്റിയിലെ അണ്‍കണ്ടീഷണല്‍ ഓഫര്‍ ഉണ്ടായിരുന്നു, അതു അടുത്ത വര്‍ഷത്തേക്ക് നീട്ടി വെച്ച് കൂടുതള്‍ ആത്മവിശ്വാസത്തോടെ ചികിത്സകള്‍.. അങ്ങനെ കുറെ കാലത്തെ ഓര്‍മകള്‍ മനസ്സിലൂടെ കടന്ന് പോയി, ഇന്നും പെല്‍‌വിസ് ബോണിനു നല്ല വേദന വന്ന് പണി മുടക്കം ഉണ്ടാവുമെങ്കില്ലും, ഞാന്‍ തോല്‍ക്കാറില്ല, മനസ്സിനെ തോറ്റ് കൊടുക്കാന്‍ അനുവദിക്കരുത്, എഴുതു ഞങ്ങള്‍ കാത്തിരിക്കുന്നു

  ReplyDelete
 51. എത്രയും പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കാന്‍ ഈശ്വരന്‍ സഹായിക്കട്ടേ എന്നു പ്രാര്‍ത്ഥിക്കുന്നു.

  ReplyDelete
 52. I wish speed recovery....
  God bless you....
  thank you for visitng my blog n wrote comments....

  ReplyDelete
 53. ഉച്ചവെയിലില്‍
  നീ തളര്‍ന്നെന്ന്,
  എനിക്ക്
  വെറുതെ തോന്നിയതാണ്‌

  കാരണം
  അച്ചന്‍ പഠിപ്പിച്ചിട്ടുണ്ട്-
  ഉച്ചയ്ക്ക് ഇലകള്‍ വാടുന്നത്
  ഊര്‍ജ്ജം സംഭരിക്കാനാണന്ന്..
  കൂടുതല്‍ കരുത്തോടെ
  ഉണര്‍ന്നെണീക്കാനാണന്ന്...


  ........പ്രാര്‍ത്ഥനകളോടെ

  ReplyDelete
 54. പ്രിയപ്പെട്ട ഹാറുണ്‍,എന്റെ ബ്ലോഗിലെ താങ്കളുടെ കമന്റിലൂടെ ഇവിടെയെത്താനും താങ്കളെപ്പറ്റി അറിയാനും കഴിഞ്ഞു.എങ്ങിനെ ആശ്വസിപ്പിക്കണമെന്നറിയില്ല.എന്നിട്ടും താങ്കള്‍ നര്‍മ്മത്തിലൂടെ എല്ലാം കാണുന്നു.എല്ലാം സഹിക്കാനുള്ള കരുത്ത് ജഗദീശ്വരന്‍ തരട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.

  ReplyDelete
 55. താങ്കള്‍ എന്‍റെ ബ്ലോഗില്‍ വന്നത് കാരണം താങ്കളെ വായിക്കാനും മനസിലാക്കാനും കഴിഞ്ഞു .......
  ഇപ്പോള്‍ മനസിലായി ശരീരത്തിന്‍റെ നമ്മുക്കുള്ള ഭാഗങ്ങള്‍ ഒന്നുമല്ല നമ്മെ നാമാക്കുന്നത് ....നന്മയുള്ള മനസ്സാണ് .....നിങ്ങള്‍ ജീവിച്ചു കാണിക്കുന്നത് മറ്റുള്ളവര്‍ക്ക് അല്‍ഭുതമാണ് .....സധൈര്യം മുന്നോട്ടുപോവുക ...ഈ ബ്ലൊഗ്‌ കൂട്ടങ്ങള്‍ തീര്‍ച്ചയായും നിങ്ങളെ സന്തോഷത്തോടെ മുന്നോട്ട് നയിക്കട്ടെ എന്നാശംസിക്കുന്നു ....
  നന്‍മകള്‍ നേരുന്നു
  നന്ദന

  ReplyDelete
 56. ഇത് കാണാന്‍ അത്പം വൈകി. അരീക്കോടന്‍ മാഷിന്റെ ബ്ലോഗില്‍ നിന്നാ ഇവിടെയെത്തിയത്.
  താങ്കളുടെ സൗഖ്യത്തിനായി ഹൃദയം തുറന്ന് ഞാനും എന്റെ കുടുംബവും ബ്ലോഗ് കുടുംബത്തോടൊപ്പം പ്രാര്‍ഥനയില്‍ പങ്ക് ചേരുന്നു.

  ReplyDelete
 57. നോക്കൂ ഒരു പുഞ്ചിരി മാത്രമാണ് എനിയ്ക്ക് അങ്ങേയ്ക്ക് നല്‍കാനുള്ളത് അതാണല്ലോ ഏറ്റവും വലിയ സ്നേഹ സമ്മാനം.എന്റെ ഒരു സുഹൃത്ത് കണ്ണൂര്‍ ജോലി നോക്കുന്നുണ്ട് അവന്‍ വഴി ഒന്ന് രണ്ടു പുസ്തകങ്ങള്‍ താങ്കള്‍ക്ക് നല്കനമെന്നുണ്ട് ദയവായി വിലാസം തരിക

  ReplyDelete
 58. veendum ezhuthuka, vaayikkanum snehikkanum,
  ee bhoolokam muzhuvanumundu.

  ReplyDelete
 59. ഞാന്‍ ലജ്ജിക്കുന്നു ....സുഹ്ര്‍ത്തെ അവനവന്റെ സുഖത്തിനായി ആര്‍ത്തി പിടിച്ചു നെട്ടോട്ടമോടുംബോഴാണ് താങ്കളുടെ ബ്ലോഗ് കണ്ടത് ..........ഈ ഇച്ചാശക്തി നശിക്കാതെ നോക്കൂ ..ഞാന്‍ പ്രാര്‍ഥിക്കാം അഞ്ചു നേരവും ഭാവുകങ്ങള്‍

  ReplyDelete
 60. ഈ അവസ്ഥയിലും താങ്കളുടെ നര്‍മ്മബോധം എന്നെ അത്ഭുതപ്പെടുത്തുന്നു. കൂടുതല്‍ എഴുതുക. എല്ലാ വിധ ആശംസകളുമുണ്ട്. (ഈ വേഡ് വെരിഫിക്കേഷന്‍ ഒഴിവാക്കിയാല്‍ കമന്റിടുന്നവര്‍ക്ക് സൌകര്യമായിരിക്കും)

  ReplyDelete
 61. മിത്രമേ, എഴുതുക, എഴുതുക. മൌസോര്‍‌ത്തിരിക്കുന്നു ഞാനും.നിന്ന കാലത്തെ ആംഗിളിലല്ലല്ലോ ഇപ്പോ കാണുന്നത്. നില്‍പ്പിലേയ്ക്ക് മടങ്ങിപ്പോകുമ്മുമ്പ് ഞങ്ങള്‍ക്കു പങ്കുവയ്ക്കൂ.

  ReplyDelete
 62. കൂട്ടുകാരാ..

  ഇനിയും എഴുതുക.. എങ്കിലും ചങ്കൂറ്റവും നർമ്മബോധവും കൈവിട്ടു പോകാതിരുന്നതിനു ഈശ്വരനോട്‌ നന്ദി പറയുക..

  തീർച്ചയായും സമയം കിട്ടുമ്പോൾ എല്ലാം വായിക്കും

  ReplyDelete
 63. നന്ദി താങ്കള്‍ എന്റെ ബ്ലോഗ്‌ സന്ദര്‍ശിച്ചു അഭിപ്രായം പറഞ്ഞതിനു.
  സഹതാപം ക്രുരമെന്ന് വിശ്വസിക്കുന്നു.
  ലോക വിപ്ലവ പ്രസ്ത്തനങ്ങളുടെ ജിവത്മായ ശഹിദ് അഹമ്മദ്‌ യാസിന്‍,തന്റെ ചേതനയറ്റ ശരിരം വെച്ച്
  ചേതന നഷ്ടപ്പെട്ട ഒരു സമുത്തെ ഉയിര്തെഴുന്നെല്‍പ്പിക്കുവാന്‍ ശ്രമിച്ചു വിജയിച്ചത് എപ്പോഴും ഒരു ഉതെജനമായി മനസ്സിലും ശരിരത്തിലും
  ഉണ്ടവേന്ടതുന്ടു.
  ഞങ്ങളുടെ പ്രര്‍ത്ത്ത്തനയും താങ്കള്‍ക്കുന്ടു

  ReplyDelete
 64. എന്റെ ബ്ലോഗില്‍ വന്ന ചെറിയ സന്ദര്‍ശനതില്‍ നിന്നാണ് ഞാന്‍ ഇവിടെ എത്തിയത്‌. തീര്‍ച്ചയായും താങ്കള്‍ എഴുതൂ. ഞങ്ങള്‍ കാണുന്ന ഒരു ലോകമല്ല താങ്കള്‍ കാണുന്നത്. എഴുതൂ ഇനിയും. സ്വയം ചുരുങ്ങി കൂടാതെ പുറം ലോകത്തേക്ക് വരാന്‍ കാണിച്ച ധൈര്യം കാത്തു സൂക്ഷിക്കുക.
  സ്നേഹപൂര്‍വ്വം,

  ReplyDelete
 65. ഞാന്‍ എസ് എം സാദിഖ് .കയംകുലത്ത്കാരന്‍.വല്ല പരിജയവുമുന്ദൊ? ഇന്‍ഷാ‍ അല്ലാ........സജീവമാകാ നമുക്കും. ഞനും ഒരു പുതിയ ബ്ലൊഗരാ.

  ReplyDelete
 66. മടുപ്പിക്കുന്ന അസ്വസ്ഥതകളെ മറികടക്കാൻ എഴുത്തിനും, വരയ്ക്കും, വായനയ്ക്കും കഴിയും ചേട്ടാ.. നല്ല ചുണക്കുട്ടനായി ജീവിതത്തിലേയ്ക്ക്‌ തിരികെ വരാൻ പ്രാർഥിക്കുന്നു..

  ReplyDelete
 67. വളരെ വൈകിയാണിവിടെ എത്തുന്നത്-
  എല്ലാവിധ പ്രാര്‍ത്ഥനയോടെയും-
  സ്നേഹത്തോടെ

  ReplyDelete
 68. പണ്ട് പണ്ട് ഒരു കാടിനരികില്‍ ഒരു ദരിദ്രനായ കര്‍ഷക കുടുംബം താമസിച്ചിരുന്നു. പശുവിനെ മേച്ചാണ് അയാള്‍ ജീവിതം കഴിച്ചിരുന്നത്. ഒരു നാള്‍ അയാളുടെ പശുവിനെ കാണാതായി. വീട്ടുകാരും അയല്‍വാസികളും അയാളുടെ ദുര്‍ഗതി യോര്‍ത്തു വിഷമിച്ചു. പക്ഷെ കൂസലില്ലാതെ അയാള്‍ അതിനെ നേരിട്ട്. എല്ലാം നല്ലതിനാവും എന്നയാള്‍ പറഞ്ഞു. മറ്റൊരു ദിനം അയാളുടെ ഏക മകന്റെ കാല്‍ അപകടത്തില്‍ നഷ്ടപ്പെട്ടു. എല്ലാവരും കൂടുതല്‍ ദുഖിച്ചു. പക്ഷെ കര്‍ഷകന്‍ മാത്രം ധൈര്യത്തോടെ പറഞ്ഞു- എല്ലാം നല്ലതിനാവും!

  കുറച്ചു നാള്‍ കഴിഞ്ഞു . നഷ്ടപ്പെട്ടെന്നു കരുതിയ പശു അനേകം പശുക്കളുമായും കാളകളുമായും കാട്ടില്‍ നിന്ന് തിരിച്ചെത്തി. എല്ലാവര്ക്കും അതിയായ സന്തോഷമായി. കര്‍ഷകന്‍ അതില്‍ അതിയായി സന്തോഷിച്ചില്ല.

  ഒരു നാള്‍ ആ നാട്ടിനെ അയല്‍ രാജ്യം ആക്രമിച്ചു. എല്ലാ യുവാക്കളും നിര്‍ബന്ധമായും യുദ്ധത്തില്‍ പങ്കെടുക്കണമെന്ന് രാജാവ് കല്‍പ്പിച്ചു. പക്ഷെ കര്‍ഷകന്റെ മകന്‍ വികലാങ്കന്‍ ആയതിനാല്‍ കല്പന ബാധകം ആയിരുന്നില്ല. യുദ്ധത്തില്‍ ആ നാട്ടിലെ എല്ലാ യുവാക്കളും മരണപ്പെട്ടു. വികലാങ്കന്‍ ആയതിനാല്‍ കര്‍ഷകന്റെ മകന്‍ മരിക്കാതെ രക്ഷപ്പെട്ടു.
  അയല്‍വാസികളും വീട്ടുകാരും അതിയായി സന്തോഷിച്ചു പക്ഷെ കര്‍ഷകന്‍ പറഞ്ഞു. ഒരു ആപത്ത്തിലും അതിയായി ദുഖിക്കുകയോ അനുഗ്രഹത്തില്‍ അതിയായി സന്തോഷിക്കുകയോ ചെയ്യരുത്. അവനെ ദൈവം കൈ വെടിയില്ല

  ( മനസ്സില്‍ തങ്ങി നിന്ന ഒരു കഥ എഴുതിയെന്നു മാത്രം. ഇതാണ് എനിക്ക് എല്ലാവരോടും ഉള്ള സന്ദേശം.)
  എല്ലാവര്ക്കും നന്മ ഉണ്ടാവട്ടെ. പ്രാര്‍ത്ഥനയോടെ !!

  www.shaisma.blogspot.com

  ReplyDelete
 69. ഇക്കാ ഇതു സുജിത്ത് കോഴിക്കോട്.. നമ്മള്‍ ഒരുതവണ ഫോണില്‍ സംസാ‍രിച്ചിരുന്നു.. ഓര്‍മയില്ലെ... ഞാനും ഇവിടെ ബ്ലോഗാന്‍ എത്തി...

  ReplyDelete
 70. salaam......
  heard a lot about haroonkka before..... may God bless you...

  ReplyDelete
 71. ഹാറൂൺ സാഹിബ്,വളരെ വൈകിയാണെങ്കിലും ഞാനും നിങ്ങളുടെ ബ്ലോഗിൽ എത്തി.നിങ്ങളുമായി സംവദിക്കുന്ന ബ്ലോഗരുടെ വചനങ്ങൾ നിങ്ങൾക്ക് ആത്മ ധൈര്യം പകരുന്നത് ഞാൻ വായിച്ചെടുത്തു.ഇത് നിങ്ങൾക്ക് അല്ലാഹു നല്കിയ ഏറ്റവും വലിയ സമ്പത്തു തന്നെയാൺ.
  നിങ്ങളുടെ ഇപ്പൊഴത്തെ ജീവ കാരുണ്യ പ്രവർത്തനങ്ങൾ തോട്ടറിയുമ്പോൾ ഞാൻ നിങ്ങളെ കുറിച്ചുള്ള മമതയാൽ ഒരു വരിയെങ്കിലും കുറിച്ചിടട്ടെ.
  നിങ്ങൾ ഈ ലോകത്തിന്നു നല്കിയ പാഠം എങ്ങിനെ നെഞ്ചുറപ്പുള്ളവരാവാമെന്നാൺ.മനസ്ഥിരതയുടേ,ക്ഷമാശീലത്തിന്റെ,അശ്രാന്ത പരിശ്രമത്തിന്റെ,ചെറുത്തുനില്ക്കുമെന്ന ദ്യഢ നിശ്ചയത്തിന്റെ,നിവർന്നു നില്ക്കുമെന്ന ആശ കൈവെടിയില്ലെന്ന നിലപാടിന്റെ ഒരാൾ രൂപമായി നിങ്ങൾ ഇതിനകം മാറി കഴിഞ്ഞു.
  ഇതിനു നിങ്ങളെ പ്രാപ്തനാക്കിയത് നിങ്ങളും കുടുംബവും നെഞ്ചോട് ചെർത്തു വെച്ച ആദർശ പ്രസ്ഥാനം തന്നെയായിരിക്കണം.
  അല്ലാഹു ദീർഘായുസ്സും ആരോഗ്യവും നല്കി അനുഗ്രഹിക്കുമാറാകട്ടെ.ഇപ്പോഴത്തെ വിഷമതയിൽ നിന്നും മോചനം എളുപ്പമാക്കട്ടെ-ആമീൻ

  ReplyDelete
 72. you have a brave heart. have a beautiful mind, have a rare vision. positive mind. keep it up. one day, you can awake. body have a mind, it is a energiser, proceed your writtings, and make many friends. read again read. have u any idea about
  Marsal proost? malayaalathil adikkunnathinte padozhivaakkana thalkkalam englishil kaachiyath.

  ReplyDelete
 73. താങ്കളുടെ പുതിയ പോസ്റ്റാണ് എന്നെ ഈ പോസ്റ്റില്‍ എത്തിച്ചത്.....ഇതൊന്നുമറിയില്ലായിരുന്നു ഇതുവരെ.....താങ്കള്‍ ഒരു വലിയ മനുഷ്യനാണ്...ആ പദത്തിന്‍രെ അര്‍ത്ഥത്തിന് തികച്ചും യോഗ്യന്‍...ഇനിയും കാണാം,
  സസ്‌നേഹം
  മൈത്രേയി

  ReplyDelete
 74. പ്രിയ സഹോദരാ...
  എന്റെ ബ്ലോഗിലെ കമന്റൂവഴി ഇവിടെയത്തി.
  സാധാരണ പോലെ ഒരു ആശംസ നേർന്നു തിരിച്ചുപോകാനാവാൻ. പക്ഷെ,
  ഇനി വരാതിരിക്കാനാവില്ലല്ലോ.

  നന്മകൾക്കായി എന്നും പ്രാർത്ഥനയോടെ.

  ReplyDelete
 75. ഇക്കാ. ശരിക്കും ഇപ്പോഴാ വായിച്ചു നോക്കുന്നത്.
  സഹതാപം ഒന്നുമല്ല. മനസ്സില്‍ തട്ടുന്നു. ഒന്നും വേണ്ട ഈ കമന്റുകള്‍ തന്നെ അങ്ങേയ്ക്ക് തുണയാകും എന്ന് വിശ്വസിക്കുന്നു ഞാന്‍.
  ഇപ്പോള്‍ ഇത്രയേ പറയാനുള്ളൂ.

  ReplyDelete
 76. അല്ലാഹു നിങ്ങ്ളെ പരീക്ഷിക്കുന്നു ...സ്വന്ദം ബുധിമ്മുട്ടുകൾക്കിടയിൽ ഒദുങ്ങികൂടുന്നതിനിടയിലൺ
  ബുലോകതേക്ക് വന്നത്
  വെദനകളിൽ പങ്ക് ചെരുന്നദൊടപ്പം പ്രർതനകളിൽ ഉൾപെദുതണമെന്നു അപേക്ഷിക്കുന്നു ..പ്രാർതനാപൂർവം

  ReplyDelete
 77. dear sir,,
  njan oru pudiya blogara,,, thangalude postugal vaayich ende kann niranj poyi.. njan oru kasaragod kaarana... Insha Allah ningalod samsarikkanam enn und.. ad pole ningale kaanam enn koodi und...

  ningale njan kandittilla.. engilum ningalude aa oro vaakukalum ningal ende aduth irunn parayunna pole aann enn enik thonnunnu...

  ezhutoo... ezhutoo.. veendum veendum ezhudu...

  snehapoorvam,,

  sirajudheen
  kasaragod

  ReplyDelete
 78. ..
  കണ്ടിട്ടുണ്ട് മറ്റുബ്ലോഗുകളില്‍.
  എനിക്ക് വായനയുടെ അസുഖം ഇത്തിരിയുണ്ട്, അതിനാല്‍ത്തന്നെ ഒരാളില്‍ തുടങ്ങിയാല്‍ പഴയ പോസ്റ്റുകള്‍ വായിച്ച് തീര്‍ക്കുക എന്നത് ഒരു ശീലമാണ്.

  അപ്പൊ വരാം വീണ്ടും,
  ആശംസകളോടെ..
  ..
  കണ്ണൂരില്‍ കൊടപ്പറമ്പ് എവിടെയാ? കേട്ടിട്ടേയില്ല ഞാന്‍.

  ReplyDelete
 79. സഹോദരാ.. ഞാൻ എത്താൻ അല്പം വൈകി, അല്പമല്ല ഒരുപാട്. കാരണം ഞാൻ ഈ ബൂലോകത്തിൽ പുതിയ അളാണു, എന്നതു തന്നെയാണു. വായിക്കാൻ വേണ്ടി മാത്രമാണു ഞാൻ ബൂലോകത്തിൽ കയറിയത്. ഇപ്പൊ ദിവസത്തിന്റെ 60% വയനയിൽ മാത്രമാണു.
  എഴുതാനും, വരയ്കാനുമൊക്കെ കഴിയുന്നതു വലിയൊരു അനുഗ്രഹമാണു, അതു ചേട്ടനുണ്ട്. തുടർന്നും ഒരുപാട് കഥയും കവിതയും ചിത്രങ്ങളും പ്രതീക്ഷിചുകൊണ്ട്
  സ്നേഹപൂർവ്വം സ്വൊന്തം അന്ന്യൻ…….

  ReplyDelete
 80. രണ്ടാം തവണയാണ് ഇവിടെ വരുന്നത് .... ഹരൂന്കാന്റെ ഇമെയില്‍ ഐടി തരാമോ ???

  ReplyDelete
 81. ഒത്തൊരുമിക്കാം നമുക്ക്................

  ReplyDelete
 82. എനിക്ക് നല്ലവണ്ണം മനസ്സിലാവും താങ്കളുടെ അവസ്ഥ. എന്റെ Elapa ( Basheer,Vazhakkad.0483-2727570) ഇതേ രീതിയില്‍ കിടക്കുന്നു.
  പ്രാര്‍ത്ഥിക്കാം.
  എഴുതുക. ഞങ്ങള്‍ വായനക്കാരായുണ്ട്.
  ദൈവം നല്ലതു തന്നെ വരുത്തട്ടെ, ആമീന്‍
  Najeeb.p

  ReplyDelete
 83. അസ്സലമുഅലൈകുമ്.ഹാറൂന്‍സാഹെബ്.ഞാന്‍പാപ്പിനിശ്ശേരിയില്‍.R.p.യുടെമകള്‍തആങ്ങള്‍ എന്‍റെവീട്ടില്‍ വന്നിരുന്നു ദിവസങ്ങള്‍കഴിന്നാണ് താങ്ങള്‍ വീണു എന്നറിന്നത് എന്നുംപ്രാര്‍ത്ഥനയില്‍ താങ്ങളെഉള്‍പ്പെടുത്താരുണ്ട് ഒരിക്കല്‍ സന്ദര്‍ശിക്കണമെന്ന്ആശയുണ്ട് നമുക്ക് ജീവിതത്തിനു ഒരുവഴിവിലക്കാണ്താങ്ങള്‍.സരീന്‍ത്തയെ കാണാരുണ്ട് നന്മനേരുന്നു സലാം

  ReplyDelete