Saturday, July 31, 2010

തോല്‍ക്കാന്‍ മനസ്സില്ല...!കണ്ണൂര്‍ നഗരത്തിന്‍റെ ബഹളത്തില്‍ നിന്നൊക്കെ ഒഴിഞ്ഞുമാറി നില്‍ക്കുന്ന കണ്ണാടിപ്പറമ്പ്
എന്ന കൊച്ചുഗ്രാമം.ജീവിതം കരുപ്പിടിപ്പിക്കാന്‍ പ്രതീക്ഷയോടെ ഉത്സാഹിക്കുന്ന
പത്തൊമ്പത്കാരന്‍ നാണം കുണുങ്ങിപ്പയ്യന്‍,തനി നാട്ടിന്‍പുറത്ത് കാരന്‍-അഷ്റഫ്.
പഠനം നിലച്ചതില്‍ പിന്നെ അല്ലറചില്ലറ ജോലികളൊക്കെ ചെയ്ത് ജീവിതം മുന്നോട്ട്
കൊണ്ട്പോവുമ്പോഴാണ്‍ ആകസ്മികമായി ദുരന്തം ഏറ്റുവാങ്ങേണ്ടി വന്നത്.അഷ്റഫിന്‍റെ
മാത്രമല്ല,ഒരു കുടുംബത്തിന്‍റെ തന്നെ നട്ടെല്ലാണ്‍ അതോടെ തകര്‍ന്നത് !

ഒരു സാധാരണ സായാഹ്നം.വീട്ടിലെത്താനിനി ഏതാനും കാലടികള്‍ കൂടിയേ ബാക്കിയുള്ളു.
അയല്പക്കത്തെ അമ്മയെ കണ്ട് ഒന്ന് കുശലം പറഞ്ഞു പിരിയാന്‍ നേരം,അവരാവശ്യപ്പെട്ട
പ്രകാരം ഉണങ്ങിവീഴാറായ തെങ്ങോല വലിച്ചിടാനായി ഉയരം കുറഞ്ഞ ഭിത്തിയില്‍ കയറി
ഓലത്തുമ്പത്ത് കൈചേര്‍ത്തുപിടിച്ച് വലിച്ചത് മാത്രം അഷ്റഫ് ഓര്‍ക്കുന്നു !

പിന്നെ,ഓര്‍മ്മ തിരിച്ച്‍വരുന്നേരം അഷ്റഫ് കണ്ണൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ
തീവ്രപരിചരണ വിഭാഗത്തിലെ കട്ടിലില്‍ തളര്‍ന്ന് കിടക്കുന്നു ! മൂന്ന് ദിവസത്തിന്‍ ശേഷം
വിദഗ്ദ്ധചികിത്സക്കായി മണിപ്പാല് കസ്തുര്‍ഭാ മെഡിക്കല്‍ കോളെജിലും...മൂന്നു മാസം
അവിടെ കഴിഞ്ഞപ്പോള്‍ ഒരു കാര്യം ബോദ്ധ്യമായി : ഇനിയൊരിക്കലുമവന്‍ നേരെയൊന്ന്
എഴുന്നേറ്റ്നില്‍ക്കാനോ പഴയത്പോലെ ഓടിച്ചാടി നടക്കാനോ സാദ്ധ്യമാവില്ലെന്ന യാഥാര്‍ത്ഥ്യം!

അവിടെ അഷ്റഫിന്‍ പ്രിയങ്കരനായ ഒരു മലയാളി ഡോക്ടറുണ്ട്.കൊച്ചിക്കാരനായ ചാക്കോ.
ആ നല്ലവനായ ഡോക്ടരെക്കുറിച്ചോര്‍ക്കുമ്പോള്‍ അവന്‍റെ കണ്ണുകള്‍ക്ക് തിളക്കമേറും,മുഖം
കൂടുതല്‍ പ്രശോഭിതമാവും ! അങ്ങിനെ ഒരുപാടോര്‍മ്മകള്‍ ഈ നാല്പതാമത്തെ വയസ്സിലും
അഷ്റഫ് കൊണ്ടുനടക്കുന്നു..വേസ്റ്റ് ബെല്‍റ്റിന്‍റെ സപ്പോര്‍ട്ടില്‍ ആദ്യമായി പിടിച്ചിരുത്തിയത്
ദിവസങ്ങള്‍ കഴിഞ്ഞ് ട്വില്‍റ്റ് ടേബളില്‍ ശരീരമാകെ വരിഞ്ഞുകെട്ടി പയ്യെപ്പയ്യെ നേരെ
നിര്‍ത്തിയത്,അങ്ങിനെ മെല്ലെ വീല്‍ചെയറിലേക്ക് ഇരുത്തിയതുമൊക്കെ..അത്രയുമായപ്പോള്‍
വീല്‍ചെയറിലിരുന്ന് മണിപ്പാല്‍ കോളെജിന്‍റെ പൂമുറ്റവും തെളിഞ്ഞ ആകാശവും വൃക്ഷങ്ങളും
കണ്ടപ്പോള് ,വീല്‍ചെയറിനൊപ്പം ക്രമാനുഗതമായി തന്റ്റെ ജീവിതവും ചലിച്ചുതുടങ്ങിയെന്ന്
തോന്നി.ഭൂമിയുടെ കവാടത്തിലെത്തിയ പ്രതീതി !

സ്ട്രെച്ചറില്‍ കിടന്ന്കൊണ്ട്പോയ അഷ്റഫങ്ങിനെ നാലുമാസത്തിന്‍ ശേഷം വാഹനത്തില്‍
ഇരുന്ന്കൊണ്ട് വീട്ടിലെത്തി.തന്‍റെ ആഗമനം കാത്തിരിക്കുന്ന പ്രിയമാതാവ്,കടുത്ത ദു:ഖം
കടിച്ചിറക്കി അയല്പക്കത്തെ അമ്മ,കൊച്ചുപെങ്ങള്‍..തനിക്കിനി നടക്കാനാവില്ലെന്ന സത്യം
അവരെയൊന്നും അറിയിച്ചിരുന്നില്ലാ,ഒന്ന് രണ്ടാഴ്ചകൊണ്ട് ശരിയാവുമെന്നാണല്ലൊ അവനും
ആദ്യഘട്ടത്തില്‍ കരുതിയിരുന്നത് !

ആശുപത്രിയിലെ ചികിത്സാവേളയില്‍ കടന്ന് വരാതിരുന്ന ഒരുപാട് വേവലാതികളും
പ്രയാസങ്ങളും,വീട്ടിലെത്തിയ അഷ്റഫിനെ സദാ അലട്ടിത്തുടങ്ങി.ഭാവിയെക്കുറിച്ചുള്ള
കടുത്ത ആശങ്കയും വഴിമുട്ടിനില്‍ക്കുന്ന ജീവിതപ്രതിസന്ധിയും തന്നെ തുറിച്ച്നോക്കുന്നു.
എന്തൊക്കെയോ തന്‍റെ മുമ്പില്‍ ഉരുണ്ട് കൂടുന്നു..ഒരു കെട്ടുപിണച്ചില്‍,ഇരുട്ടും വെളിച്ചവും
തിരിച്ചറിയാന്‍ കഴിയുന്നില്ല..എന്തൊക്കെയോ ഒരു മരവിപ്പ്.കൊടുവാള്‍കൊണ്ട് വെട്ടി
മുറിച്ചാലും വേദനയെന്തെന്നറിയാതെ മരവിച്ച്പോയ അരക്ക്താഴെ എവിടെയൊക്കെയോ
കടുത്ത നീറ്റല്‍ ! കാല്പാദങ്ങളിലൂടെ അരക്കെട്ടുകളിലേക്ക് ശക്തമായ വിങ്ങലും പൊള്ളലും
ഇരച്ചുകയറുന്നു..ഒരുവേള തന്‍റെ മനസ്സും മരവിച്ചേക്കുമോ....?

നാളുകള്‍ എണ്ണാന്‍ തുടങ്ങി,നിമിഷങ്ങള്‍ക്ക് ദൈര്‍ഘ്യമേറുന്നു.മണിക്കൂറുകളും നാളുകളും
ആഴ്ചകളും ഇഴയുന്നു.ജീവിതത്തിന്‍ വിഷമങ്ങളുടേതായ ഒരേ താളം.എപ്പോഴും ജീവിതം
ഇനിയെങ്ങിനെ മുന്നോട്ട് നയിക്കുമെന്ന ചിന്തമാത്രം! കായികാദ്ധ്വാനപ്രധാനമായ
ഏത് തരം ജോലികളും നിശ്പ്രയാസം ചെയ്തിരുന്ന തനിക്ക് നേരാം വണ്ണം ഇരിക്കാന്‍
പോലുമാവാതെ എന്ത് ചെയ്യാനാവുമിനി..? അപ്പോഴാണ്‍ മുമ്പൊരു രസത്തിന്‍ വേണ്ടി
പഠിച്ച്പോയ ബീഡിനിര്‍മാണം എന്ത്കൊണ്ടാവില്ല എന്ന ചിന്ത വരുന്നത്.ഉമ്മയോട്
ഈ ബീഡിക്കാര്യം പറയേണ്ടതാമസം,ബീഡിക്കമ്പനിയില്‍ ചെന്ന് അതിന്‍റെ ചേരുവകള്‍
സംഘടിപ്പിച്ചു.ഒന്നിനും വയ്യാത്ത അഷ്റഫ് ചുമരില്‍ ചാരിയിരുന്ന് ബീഡിയില മുറിക്കാന്‍
ശ്രമിച്ചു തുടങ്ങി..അങ്ങിനെ നിരന്തരപരിശ്രമത്തിനൊടുവില്‍ ഈ പ്രക്രിയ വിജയംകണ്ടു.
അഷ്റഫും ഉമ്മയും കൊച്ചുപെങ്ങളും കൂടി ദിനേന 40 രൂപ കൂലിയിനത്തില്‍ തുടങ്ങി
നാളുകള്‍ കഴിഞ്ഞപ്പോഴേക്കും,ദിനേന 200 രൂപവരെയായി ഉയര്‍ന്നു.

ജീവിതം ചെറിയ രീതിയില്‍ പച്ചപിടിച്ചു തുടങ്ങി.ഇപ്പോള്‍ വീല്‍ചെയറിന്‍റെ കറക്കത്തിലും
ഒരു താളം അനുഭവിക്കാനാവുന്നു അഷ്റഫിന്‍.എന്നാലും മുഷിപ്പുണ്ടാക്കുന്ന ഈ ബീഡി
നിര്മാണം വിട്ട് മറ്റു വല്ലവരുമാന മാര്‍ഗ്ഗവും കണ്ടെത്താനാവുമോ എന്ന ചിന്തയാണ്‍
അഷ്റഫിന്‍റെ മനസ്സ് നിറയെ.ഒരുപാട് സാദ്ധ്യതകള്‍ ഉണ്ട് എങ്കിലും അതിനുള്ള
മുടക്ക്മുതലില്ലാ എന്നതാണല്ലൊ തന്നെ അലട്ടുന്ന വിഷയം.

പലപ്പോഴും അഷ്റഫ് ഫോണിലെന്നോട് ഈ കാര്യത്തെക്കുറിച്ചൊക്കെ സംസാരിക്കും.
അങ്ങിനെയാണ്‍ 'കോഴിവളര്ത്തല്‍ 'തുടങ്ങാനുള്ള സാദ്ധ്യതയെക്കുറിച്ച ചിന്ത ഞങ്ങള്‍
പങ്ക് വെക്കുന്നത്.ആദ്യ ശ്രമമെന്ന നിലക്ക് പെങ്ങള്‍ കണ്ണൂര്‍ മുണ്ടയാട് കോഴിവളര്‍ത്തല്‍
കേന്ദ്രത്തില്‍ പരിശീലനം നേടുകയും,തുടര്‍ന്ന് വളരെ ചെറിയ രീതിയില്‍ കോഴികളെ
വളര്‍ത്തി തുടങ്ങുകയുമായിരുന്നു.ക്രമേണ നല്ലരീതിയില്‍ ഈ കൂട്ടായ പരിശ്രമം വിജയം
കണ്ടുതുടങ്ങി.ഇപ്പോള്‍ അഷ്റഫ് വീല്‍ചെയറിലിരുന്ന് കൊണ്ട്തന്നെ ഈ തൊഴില്‍
നന്നായി മാനെജ് ചെയ്യുന്നു.വീട്ട്മുറ്റത്ത് സ്ഥാപിച്ചിരുന്ന ഷെഡ് ഇപ്പോള്‍ ഒന്ന് കൂടി
വിപുലീകരിച്ചു.അതിലിപ്പോള്‍ നിറയെ കോഴികളും അവയുടെ നിലക്കാത്ത
കോലാഹലങ്ങളുമാണ്‍ !

ഇപ്പോള്‍ സ്ഥിരമായി ചില കച്ചവടക്കാര്‍ക്ക് കോഴികളെ വിതരണം ചെയ്യാനാവുന്നുണ്ട്.
കോഴിത്തീറ്റയുടെ കവിഞ്ഞവിലയും മറ്റുചിലവുകളുമൊക്കെ കൂടുന്നതിനാലും കച്ചവടത്തില്‍
ഇടയ്ക്കൊക്കെ ലാഭം കുറഞ്ഞ്പോവുന്നെങ്കിലും അഷ്റഫ് ഇപ്പോള്‍ സംതൃപ്തിയോടെ
ജീവിക്കുന്നു,പരാതികളൊ പരാധീനതകളൊ ഒന്നുമില്ലാതെ !

കണ്ണൂര്‍ക്കാരായ ചില പ്രവാസി കുടുംബിനികളെ നന്ദിപൂര്‍വം സ്മരിക്കാതെ ഈ കുറിപ്പ്
അവസാനിപ്പിക്കാനെനിക്കാവില്ല.അബുദാബിയില്‍ വീട്ടമ്മമാരായി കഴിയുന്ന മഹതികളാണ്‍
അവര്‍.സ്കൂള്‍ അവുധിക്ക് നാട്ടിലെത്തിയപ്പോള് അവര്‍ ഈയുള്ളവനോട്,നട്ടെല്ലിന്‍ ക്ഷതം
സംഭവിച്ച് ജീവിക്കാന്‍ ബുദ്ധിമുട്ടുന്നവരുടെ ചികിത്സക്കും പുനരധിവാസത്തിനുമായി കുറച്ച്
സംഖ്യ കയ്യിലിരിപ്പുണ്ടെന്നറിയിച്ചു.ഈ മാന്യവനിതകളുടെ സഹായസഹകരണമാണ്‍
അഷ്റഫിനും കുടുംബത്തിനും ഉപജീവനത്തിന്‍ നിമിത്തമായത് !

അഷ്റഫിന്‍ ഇപ്പോള്‍ വലിയ മോഹങ്ങളൊന്നുമില്ല.പഴയ വീടൊക്കെ പുതുക്കിപ്പണിതു.
എന്നാലൊരു മോഹം കൂടിയുണ്ടെന്ന് അവന്‍റെ മനസ്സറിയുന്ന ഈ നുറുങ്ങിനറിയാം.
അവനെ നന്നായി സ്നേഹിക്കാനും,സേവിക്കാനും കഴിയുന്ന ഒരു തുണയെ കൂടി ലഭിക്കണം
എന്നാണ്‍ അവന്‍റെ വൃദ്ധമാതാവിനേയും സുഹൃത്തുക്കളേയും പോലെ ഈ ഒരു നുറുങ്ങിന്‍റേയും
മോഹം ! അതും വൈകാതെ സാദ്ധ്യമാവുമെന്ന് എനിക്കുറപ്പുണ്ട്,നിങ്ങളുടേയൊക്കെ
മനസ്സറിഞ്ഞ പ്രാര്‍ഥനയുണ്ടാവുമെന്ന ഉറപ്പാണത്!!!

52 comments:

 1. കഴിഞ്ഞ പോസ്റ്റ് വായിച്ച് ഒരുപാട് സങ്കടപ്പെട്ടവര്‍ക്ക്
  സന്തോഷിക്കാനൊരു വകയാവട്ടെ ഈ മറുകുറിപ്പ്.
  ഇങ്ങിനെയും ചിലരുണ്ട് നമ്മുടെ കൂട്ടത്തിലെന്ന് മാത്രം അറിയിക്കുന്നു.

  ReplyDelete
 2. നല്ല കുറിപ്പ്... കണ്ട് ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കട്ടെ ഞാന്‍ ഉള്‍പ്പടെ പലരും....

  ReplyDelete
 3. താങ്ങും തണലുമാകാൻ ഒരു ഇണയെ കൊടുത്ത്
  പടച്ച തമ്പുരാൻ അഷ് റഫിനെ അനുഗ്രഹിക്കട്ടെ….
  ഉത്സാഹിയും ഇശ്ചാശക്തിക്ക് ഉടമയുമായ അഷ് റഫിന്
  നന്മകൾ നേരുന്നു………….

  ReplyDelete
 4. ശരീര തളര്‍ച്ചയിലും തളരാത്ത മനസ്സുമായി അഷ്റഫിനു ഇനിയും ഒരുപാട് മുന്നോട്ട് പോവാന്‍ കഴിയട്ടെ എന്നു പ്രാര്‍ഥിക്കുന്നു.

  നല്ല ഒരു ഇണയെ പടച്ചവന്‍ അയാള്‍ക്ക് നല്‍കട്ടെ. ....(ആമീന്‍)

  ReplyDelete
 5. പ്രിയ ഭായി ,ഇതുപോലൂള്ള കുറിപ്പുകൾ കാണുമ്പോഴാണ്....
  പലതും ഉണ്ടായിട്ടും ജീവിതം വെറുതെ വേസ്റ്റാക്കിളയുന്ന ഞങ്ങളെപ്പോലെയുള്ള തനിമണ്ടന്മാരായ പാപികളുടെ വിലയില്ലായ്മകൾ ശരിക്കും മനസ്സിലാക്കുന്നത്..കേട്ടൊ

  അഷറഫിനേപ്പോലെയുള്ള,ഭായിയെ പോലെ,...,..., ഒരിക്കലും തളരാത്ത മനസ്സുള്ള നിങ്ങളുടെയൊക്കെ കൂടെ പടച്ചവൻ എന്നുമുണ്ടാകും എന്നുള്ളത് ഒരു പരമാർത്ഥം തന്നെ !

  ഈ പടച്ചവന്റെ തുണപോലെ തന്നെ അഷറഫിന് ഇണയുമുണ്ടാകും...ഇത് സത്യം ! !

  ReplyDelete
 6. ഈ പോസ്റ്റും ഹാറൂണ്‍ചേട്ടനെ പോലുള്ളവരും ബ്ലോഗുലത്തിന്‍
  തെളിച്ചവും വേളിച്ചവും തന്നെ....അഷറഫിന്‍റെ മോഹം
  പൂവണിയാനാവട്ടെയെന്ന് പ്രാര്‍ഥിക്കുന്നു..ആശംസകൾ !!

  ReplyDelete
 7. മനസ്സിൽ വെളിച്ചം വിതറുന്ന ഒരു പോസ്റ്റ്, മോഹങ്ങൾ പൂവണിയട്ടെ എന്ന് ആശംസിക്കുന്നു.

  ReplyDelete
 8. This comment has been removed by the author.

  ReplyDelete
 9. പ്രിയപ്പെട്ട ഹാരൂണ്‍ക്കാ,
  തകര്‍ന്നു പോകുമായിരുന്ന ഒരു ജീവിതം പച്ചപിടിച്ചു കാണുന്നതില്‍ അനല്‍പമായ ആഹ്ലാദമുണ്ട്.
  പടച്ച തമ്പുരാന്‍ അശ്രഫിനു നല്ലൊരു ജീവിത സഖിയെ പ്രദാനം ചെയ്യുമാറാകട്ടെ.

  ReplyDelete
 10. മാഷെ,
  തകര്‍ന്ന് വീണീട്ടും വിട്ടുകൊടുക്കാതെ, പടര്‍ന്നു കയറാനുള്ള അഷ്റഫിന്‍റെ ഇഛാശക്തി മാതൃകതന്നെയാണ്.
  നല്ലതു വരട്ടെ.

  ReplyDelete
 11. ഒരു അതിജീവനത്തിന്റെ കഥ.... എല്ലാവര്‍ക്കും ഉത്തേജനമാവട്ടെ..... അഷറഫിന് നല്ലൊരു പങ്കാളികൂടി എത്തട്ടെ...... ആശംസകള്‍

  ReplyDelete
 12. ശരീരം തളര്‍ന്നിട്ടും മനസ്സ് തളരാതെ ജീവിതത്തെ നേരിട്ട അഷ്റഫിന് നല്ലൊരു തുണയെ കൂടെ ലഭിക്കട്ടെ എന്നാശംസിക്കുന്നു.
  അഷ്‌റഫ്‌ - അതിജീവനത്തിന്റെ മറ്റൊരു പേരായി മാറി.

  ReplyDelete
 13. തീര്‍ച്ചയായും ഒരു നല്ല പങ്കാളിയെ കിട്ടാന്‍ അഷ്റഫിന് ആശംസ. കരുത്തോടെ മുന്നോട്ടു നീങ്ങട്ടെ..

  ReplyDelete
 14. മോഹങ്ങൾ പൂവണിയട്ടെ എന്ന് ആശംസിക്കുന്നു.

  ReplyDelete
 15. അഷ്‌റഫ്‌ ഒരിക്കലും തോൽക്കാതിരിക്കട്ടെ

  ReplyDelete
 16. നുറുങ്ങെ ,
  പറന്നു എന്‍റെ കൂടിനടു ത്ത് കൂടി പോയപ്പോള്‍ ഞാന്‍ പിറകെ വന്നു .
  ഇവിടെയെത്തി .പോസ്റ്റ്‌ കണ്ടു .നന്നായിരിക്കുന്നു. കഥാനായകന്
  ഒരു കൂട്ടു കിട്ടന്‍ പ്രാര്‍ത്ഥിക്കാം .

  ReplyDelete
 17. പ്രാര്‍ത്ഥനക്കപ്പുറം എന്ത് കമന്റിനാണിവിടെ പ്രസക്തി.

  ReplyDelete
 18. അഷ്‌റഫ്‌ ,നിങ്ങളൊരിക്കലും തോൽക്കില്ല.സ്വപ്നങ്ങൾ ജീവനുള്ളതാകട്ടെ.........

  ReplyDelete
 19. പ്രിയ ഹാറൂണ്‍, വീടിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ കട്ടിലിലും വീല്‍ചെയറിലുമായുള്ള താങ്കളുടെ ജീവിതം അഷറഫിനെ പോലെയും രാജേഷിനെ പോലെയും ചിറകു കരിഞ്ഞവര്‍ക്കു ഉപയോഗ പ്രദമായി തീരുന്നതില്‍ പരമകാരുണികന്‍ എല്ലാ കാരുണ്യവും താങ്കളിലും കുടുംബാംഗങ്ങളിലും വര്‍ഷിക്കുവാന്‍ പ്രാര്‍ഥിക്കുന്നു.കൂട്ടത്തില്‍ അഷറഫിനു വേണ്ടിയും പ്രാര്‍ഥിക്കുന്നു.
  പ്രിയ അഷറഫ്, സമാധാനമായി കഴിയുക ഇന്‍ഷാ അല്ലാ സ്വപ്നം പൂവണിയും....താങ്കളെക്കാളും ബുദ്ധിമുട്ടനുഭവിച്ച കോട്ടയത്തുകാരന്‍ രാജേഷിനെ കൊണ്ടു പെണ്ണു കെട്ടിച്ച ആളാണു ഹാറൊണ്‍ സാഹിബ്.

  ReplyDelete
 20. ഹാറൊണ്‍ എന്നു തെറ്റായി റ്റൈപ്പു ചെയ്തു, ക്ഷമിക്കുക, ഹാറൂണ്‍ എന്നു തിരുത്തി വായിക്കുക.

  ReplyDelete
 21. തളരാതെ മുന്നേറാന്‍ കഴിഞ്ഞ അഷറഫിന്റെ നിശ്ചയദാര്‍ഢ്യം ഇനിയും കൂടുതല്‍ മിഴിവേകാന്‍ നല്ലൊരു ഇണയെ കിട്ടട്ടെ.

  ReplyDelete
 22. എല്ലാവിധ പ്രാര്‍ഥനയും ഉണ്ടാകും

  ReplyDelete
 23. മനസ്സ് തളരാതെ മുന്നേറിയ അഷ്റഫിക്കക്ക് എല്ലാവിധ ആശംസകളും നേരുന്നു. വിധിയെ പഴിച്ച് കഴിയുന്നവർക്ക് ഇതൊരു കരുത്താവട്ടെ.ഈ അനിയത്തിയുടെ പ്രാർത്ഥന എന്നും ഉണ്ടാവും.

  ReplyDelete
 24. thalaratha manassinte udamaykku pranaamam...... , oru padu perkku prachodhanamanu asharafikka.........

  ReplyDelete
 25. ഒരിക്കലും തോൽക്കാതിരിക്കട്ടെ...കരുത്തോടെ മുന്നോട്ടു നീങ്ങട്ടെ...ആശംസകള്‍

  ReplyDelete
 26. മനസ്സ് തളരാതെ ഇനിയും മുന്നോട്ടു പോകാന്‍ കരുത്തുണ്ടാവട്ടെ.

  ReplyDelete
 27. മനസ്സ് തളരാതെ ഇനിയും മുന്നോട്ടു പോകാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു

  ReplyDelete
 28. വീണ്ടും ഒരു കനിവിന്‍ കഥ. ഒരു ചെറു സഹായത്തിനു പോയി വലിയ ദുര്‍വ്വിധി ഏറ്റുവാങ്ങിയല്ലോ അഷ്‌റഫ്. എന്നിട്ടും തളരാതെ പിടിച്ചു നില്‍ക്കുന്നല്ലോ. നല്ലത്. ആ ഇച്ഛാശക്തി എന്നുമുണ്ടാകട്ടെ. കരുണാമയനായ അള്ളാഹു അഷ്‌റഫിന്റൈ ആഗ്രഹം സാധിപ്പിക്കാതിരിക്കില്ല.

  ReplyDelete
 29. ജീവിതത്തിന്റെ വില മനസ്സിലാക്കി തരുന്ന ഇത്തരം അനുഭവങ്ങള്‍ പങ്കുവച്ച മാഷിനു എങ്ങിനെയാ നന്ദി പറയുക ..എന്നറിയില്ല ..
  ബിലാത്തി പറഞ്ഞ പോലെ ...നഷ്ടപെടുത്തുന്ന നിമിഷങ്ങള്‍ , കഷ്ടപെടുന്നവരുടെ ജീവിതം കാണുമ്പോഴാണ് മനസ്സിലാകുന്നത്‌ ...

  ReplyDelete
 30. പ്രാര്‍ഥനകളുമായെത്തിയ എല്ലാ സഹോദരീ-സഹോദരങ്ങള്‍ക്കും
  എന്‍റെ വകയും പ്രാര്‍ഥനകള്‍...

  ReplyDelete
 31. അതെ..അഷറഫിന് നല്ലത് വരട്ടെ

  ReplyDelete
 32. ഈ മോഹവും പൂവന്നിയുമായിരിക്കും ... എന്നും നന്ന്മകള്‍ ഉണ്ടാവട്ടെ എന്നെ പ്രാര്‍ഥനയോടെ

  ReplyDelete
 33. തളരാത്ത മനസ്സുമായി അഷ്റഫിനു ഇനിയും ഒരുപാട് മുന്നോട്ട് പോവാന്‍ കഴിയട്ടെ എന്നു പ്രാര്‍ഥിക്കുന്നു.

  ReplyDelete
 34. ഇനിയും മരിക്കാത്ത നന്മ ഉള്ളിലുള്ള സ്നേഹസമ്പന്നയായ ഒരു ഇണ അഷ്‌റഫിനെ തേടിയെത്തണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു .പക്ഷേ ഇത് വെറുമൊരു ആശ്വാസവാക്ക് മാത്രമാവില്ലേ എന്ന് ഒരുവേള ചിന്തിച്ച് പോവുന്നു .ചിലപ്പോള്‍ വാക്കുകള്‍ക്ക് തണല്‍മരത്തിന്റെ നിഴലാകുവാനെങ്കിലും കഴിയട്ടെ .

  ReplyDelete
 35. പരിചയപ്പെടുത്തിയതിനു ഏറെ നന്ദി.
  കഠിനാധ്വാനിയായ അഷ്റഫിനു നല്ലത് മാത്രം വരട്ടെ. അഷ്റഫിനു വേഗം ഒരു കൂട്ട് കിട്ടട്ടെ എന്നാത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

  ReplyDelete
 36. അഷ്‌റഫ്....
  നിനക്കു നന്മകൾ!

  (ഇനി കണ്ണൂർ വരുമ്പോൾ ഹാറൂണിക്കയെ കാണാം. കഴിയുമെങ്കിൽ ശാന്തേച്ചിയേയും, അഷ്‌റഫിനേയും...)

  ReplyDelete
 37. പ്രാര്‍ഥിക്കുന്നു സര്‍വ്വശക്തനോട്.

  ReplyDelete
 38. ഹാറൂണ്‍ ഇക്ക...ഈ വേദനിക്കുന്ന ഹൃദയങ്ങളുമായി സംവദിക്കാന്‍ താങ്കളെ പോലെ മറ്റാര്‍ക്കാണാവുക.....അഷ്റഫിന്റെ മനക്കരുത്തിനെ സമ്മതിക്കാതെ വയ്യ. ഒത്തിരി പ്രാര്‍ത്ഥനകളോടെ........സസ്നേഹം

  ReplyDelete
 39. അഷ്‌റഫിന് നന്മകള്‍ നേരുന്നു.
  നമ്മേ വസ്തുനിഷ്ടമായി സ്വയം തിരിച്ചറിയാനുള്ള
  സത്യസന്ധതയില്‍ നിന്നുമാണ് നമ്മുടെ സുഖവും,സന്തോഷവും,
  ജീവിതവും ആരംഭിക്കുന്നത് എന്ന് പഠിപ്പിക്കുന്നതാണ്
  ഈ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകള്‍.
  ഈ പോസ്റ്റിന് ഹാറുണിനോട് നന്ദി പറയട്ടെ.
  സസ്നേഹം.

  ReplyDelete
 40. അഷ്റഫിനു നന്മ മാത്രം വരട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  ReplyDelete
 41. ഇനിയെന്നും എന്റെ പ്രാര്‍ത്ഥനയില്‍ നിങ്ങളുമുണ്ടാകും..
  അള്ളാഹു വലിയവനാണ്.കാരുണ്യവാനാണ്..അഷറഫിനു നല്ലൊരു തുണയെ കിട്ടട്ടേയെന്നു
  ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു

  ReplyDelete
 42. പ്രിയ ഹരൂണ്‍ സാഹിബ്, ദൈവം താങ്ങള്‍ക് ആരോഗ്യവും ആയുസ്സും നല്‍കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു ... കയിഞ്ഞ തവണ (ജൂലൈ അവസാനം ) തങ്ങളെ കണ്ടത് വളരെ സന്തോഷം തോന്നുന്നു .. പ്രത്യേഗിച്ച് ഗേറ്റ് കടന്നു വന്നപ്പോള്‍ തങ്ങള്‍ ജനാലയിലൂടെ പിടിച്ചു നില്‍കുന്ന കായ്ച്ച മനസ്സിനെ സന്തോഷതിലാക്കി .. ഇത്തരം നൂറു കണക്കിന് മനുഷ്യര്‍ക്ക്‌ ഒരു വിളിപാട് അകലെ താങ്ങള്‍ ഉള്ളത് അവര്ക് ഒരു കരുത്തു തന്നെ .. അഷ്‌റഫ്‌ തീര്‍ച്ചയായും ഒരു വധു ഉടനെ താങ്ങള്‍ക് കിട്ടട്ടെ എന്ന് ഈ റമദാനില്‍ അല്ലാഹുവിനോട് പ്രാര്തിക്കും

  ReplyDelete
 43. വരാന്‍ അല്പം വൈകിപ്പോയി. കോട്ടയത്തുള്ള രാജേഷിനെക്കൊണ്ട് പെണ്ണു കെട്ടിച്ച ഹാറൂണ്‍ സാഹിബിന് ഇതൊന്നും വലിയ പ്രയാസമാവില്ല.മാത്രമല്ല താങ്കളുടെ മനസ്സ് ഒന്നു മാത്രം മതി,ഇതെല്ലാവര്‍ക്കും ഒരു പ്രചോദനമാവട്ടെ!

  ReplyDelete
 44. അഷ്രഫ് ഇക്കായുടെ മോഹങ്ങള്‍ പൂവണിയട്ടെ..
  സര്‍വേശ്വരന്‍ നല്ലതു വരുത്തട്ടെ..
  പ്രാര്‍ഥനയോടെ ജിത്തു

  ReplyDelete
 45. Pratheeshayattavarude Manasile....kaarmegangal ozhiyatte....nanmyulla pradheekshayode oru anujan...prarthanayodeyum [kshamikkanam mobile ninnaanu post cheyyunnath]

  ReplyDelete
 46. പ്രിയ അഷ്‌റഫ്‌ അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ........

  ReplyDelete
 47. അഷ്‌റഫ്...അല്ലാഹു അനുഗ്രഹിക്കട്ടെ,ആമീന്‍.

  ReplyDelete
 48. അറിയപ്പെടുന്ന ദുഃഖങ്ങള്‍ അറിയപ്പെടാതവയെക്കാള്‍
  വളരെ കുറവ് ആവും.പക്ഷെ അറിയപ്പെടാതവയിലേക്ക്
  അതൊരു വിരല്‍ ചൂണ്ടിയും.ഈ എഴുത്തും അല്പം എങ്കിലും
  ആല്മാവിലേക്ക് ഒരു ചൂണ്ടു പലക ആവട്ടെ.

  ReplyDelete
 49. allahu thanna aaaarogyathinte mahatvam apaaaram thanne

  ReplyDelete
 50. നിങ്ങളുടെ ബ്ലോഗ് വായിക്കുമ്പോള്‍ ഹൃദയത്തിലെവിടെയോ ഒരു നനുത്ത വേദന..... ഇനിയും വരാം.

  ReplyDelete
 51. I heard about you and your life through 'madhyamam' news paper.I wish you all successful 'sevanam' works,and best wishes....

  Dheeraj P K
  Xi . P4
  Rahmania.H.S.S.
  pdheerajk@gmail.com

  ReplyDelete