
ഇസ്ലാമികലോകം ഇന്നു വിശുദ്ധമക്കയില്‍‘അറഫാ മൈതാനി’യില്‍
ഒത്തു ചേരുന്നു,അവര്‍ വിശുദ്ധിയുടെ ശുഭ്രവസ്ത്രമണിഞ്ഞു
ഒരേമന്ത്രവുമായി പരിപാവനമായ ഹജ്ജ് കര്‍മത്തിന്‍റെ
പാഥേയവുമായി ഇബ്രാഹീം പ്രവാചകന്‍റെ വിളിക്കുത്തരം
നല്‍കാന്‍ തയാറായി വന്നവരല്ലോ.അതെ,അവര്‍ ദൈവത്തിന്‍റെ
അനുഗ്രഹകടാക്ഷങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു...
അറഫാപ്രദേശത്തൊരുമിച്ചിരിക്കുന്ന ലക്ഷോപലക്ഷം തീര്‍ത്ഥാടകര്‍ക്ക്
ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട്,അവിടെ സന്നിഹിതരല്ലാത്ത
മുസ്ലിംസമൂഹമൊന്നാകെ ഇന്നത്തെ ദിവസം വ്രതമനുഷ്ഠിക്കുന്നു.
നൂറ്റാണ്ടുകള്‍ക്കു മുമ്പ് മുഹമ്മദ് നബി ഹജ്ജ് തീര്‍ത്ഥാടകരോട്
മൊഴിഞ്ഞ വിടവാങ്ങല്‍ പ്രഭാഷണം ഇവിടെ സമര്‍പ്പിക്കുന്നു...
ജനങ്ങളേ,എന്‍റെ വാക്കുകള്‍ കേള്‍ക്കുവീന്‍.
ഇനിയൊരിക്കല്‍ ഇവിടെവെച്ച് നിങ്ങളുമായി
കാണാന്‍ കഴിയുമോ എന്നെനിക്കറിയില്ല.
ജനങ്ങളെ,നിങ്ങളുടെ രക്തവും ധനവും അഭിമാനവും
ദൈവവുമായി നിങ്ങള്‍ കണ്ടുമുട്ടുന്നനാള്‍ വരെ പവിത്രമാണു.
ഈ ദിവസവും ഈ മാസവും പവിത്രമായത്പോലെ.
തിര്‍ച്ചയായും നിങ്ങള്‍ നിങ്ങളുടെ നാഥനെ സന്ധിക്കും.
അവന്‍ നിങ്ങളോട് നിങ്ങളുടെ പ്രവര്‍ത്തികളെക്കുറിച്ചു ചോദിക്കും.
ഈ സന്ദേശം ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചുതന്നിരിക്കുന്നു.
ആരുടേയെങ്കിലും കൈവശം സൂക്ഷിപ്പുമുതലുകളുണ്ടെങ്കില്‍
അത് വിശ്വസിച്ചേല്പിച്ചവര്‍ക്ക് തിരിച്ച് നല്‍കുക.
പലിശ ഇന്നുമുതല്‍ റദ്ദ് ചെയ്തിരിക്കുന്നു.
പക്ഷെ,മൂലധനം നിങ്ങള്‍ക്ക് അവകാശപ്പെട്ടതാണു.
നിങ്ങള്‍ അക്രമം ചെയ്യരുത്,നിങ്ങളെ ആരും അക്രമിക്കയുമില്ല.
പലിശ പാടില്ലെന്ന് ദൈവം ആജ്ഞാപിച്ചിരിക്കുന്നു.
അബ്ബാസ് ഇബ്നു അബ്ദില്‍മുത്തലിബിനു കിട്ടാനുള്ള
എല്ലാ പലിശയും ഇതോടെ അസാധുവായിരിക്കുന്നു.
അവിവേകകാലത്തെ കുടിപ്പകകളെല്ലാം ഈദിവസത്തോട് കൂടി
ദുര്‍ബലമായിരിക്കുന്നു.ഇബ്നു റബീഅയുടെ വധത്തിനു
പ്രതികാരം ചെയ്യാനുള്ള ബന്ധുക്കളുടെ കുടിപ്പകാവകാശമാണു
ഇതില്‍ ആദ്യമായി ഞാന്‍ റദ്ദ് ചെയ്യുന്നതു.ഇബ്നുറബീഅയെ
ഹുദൈല്‍ ഗോത്രക്കാര്‍ കൊന്നുകള്‍ഞ്ഞിരുന്നുവല്ലോ.
ജനങ്ങളേ,ഈ പുണ്യഭൂമിയില്‍ വെച്ചു പിശാച് ഇനി
ആരാധിക്കപ്പെടുകയില്ല.അതിനാല്‍ അവന്‍ നിരാശനാണു.
എന്നാല്‍ ചെറിയ കാര്യങ്ങളില്‍ നിങ്ങള്‍ അവനെ
അനുസരിക്കയാണെങ്കില്‍,അവന്‍ സംതൃപ്തനായിരിക്കും.
അതിനാല്‍ ജാഗ്രത പാലിക്കുക !
ജനങ്ങളെ,നിങ്ങളുടെ പത്നിമാരില്‍ നിങ്ങള്‍ക്ക് ചില
അവകാശങ്ങളുണ്ട്;അതുപോലെ അവര്‍ക്ക് നിങ്ങളിലും.
സ്ത്രീകളോട് നിങ്ങള്‍ ദയാവായ്പോടെ പെരുമാറുക.
അവര്‍ നിങ്ങളുടെ ആശ്രിതരും പങ്കാളികളുമാണു.
അല്ലാഹു നിങ്ങളെ ഏല്പിച്ച അനാമത്താകുന്നു അവര്‍!
ജനങ്ങളേ,എന്‍റെ വാക്കുകള്‍ ശ്രദ്ധിച്ചു കേള്‍ക്കുക.
സ്പഷ്ടമായ രണ്ട് രേഖകള്‍ നിങ്ങള്‍ക്ക് തന്ന് കൊണ്ടാണു
ഞാന്‍ പോകുന്നത്;അതു മുറുകെപ്പിടിക്കുന്ന കാലത്തോളം
നിങ്ങള്‍ വഴിപിഴക്കുകയില്ല തന്നെ.ദൈവത്തിന്‍റെ വേദവും
അവന്‍റെ ദൂതന്‍റെ ചര്യയുമാണതു.
ജനങ്ങളെ, ഞാന്‍ പറയുന്നതു കേള്‍ക്കുവീന്‍.
നിങ്ങളെല്ലാം സഹോദരന്മാരാകുന്നു.
നിങ്ങളെല്ലാം സമന്മാരുമാകുന്നു.
പൊതുവായ ഒരു സാഹോദര്യത്തിലെ അംഗങ്ങളാണു
നിങ്ങളെല്ലാം.ഒരാള്‍ ഇഷ്ടപ്പെട്ട് തരുന്നതൊഴികെ
അവനില്‍നിന്നു മറ്റെന്തെങ്കിലും എടുക്കുന്നതു
നിരോധിച്ചിരിക്കുന്നു.നിങ്ങള്‍ അന്യരുടെ
അവകാശങ്ങളില്‍ കൈവെക്കരുതു.
ജനങ്ങളേ,നിങ്ങളുടെ ദൈവം ഒന്ന്,
നിങ്ങളുടെ പിതാവ് ഒന്ന്,
നിങ്ങളെല്ലാം ആദമില്‍നിന്നാണുണ്ടായതു,
ആദം മണ്ണില്‍ നിന്നും.കൂടുതല്‍
ദൈവഭക്തിയുള്ളവന്‍ കൂടുതല്‍ ശ്രേഷ്ടന്‍.
അറബിക്കു അനറബിയെക്കാളൊ,
അനറബിക്കു അറബിയേക്കാളോ മഹത്വമൊന്നുമില്ല!
എനിക്കറിയാവുന്നൊരു പ്രവാചകഭാഷണം,വായിച്ചതു ഇവിടെ ഇന്നേദിവസം
ReplyDeleteഓര്‍ത്തുവെന്നു മാത്രം..പ്രവാചകന്‍റേതായി ഇനിയും ചിലപ്രഭാഷണങ്ങള്‍
(തിരുവചനങ്ങളല്ല)തിര്‍ച്ചയായും ഉണ്ടാവും..അതേക്കുറിച്ച് അറിയാവുന്നവര്‍
ഇവിടെ അതു ഉണര്‍ത്തണമെന്നപേക്ഷ..
ആത്മതലങ്ങള്‍ കൊണ്ട് അത്യുന്നതങ്ങളില്‍, നാളെ ദൈവസന്നിധിയില്‍ ഒത്തൊരുമിയ്ക്കാന്‍, അന്ത്യമില്ലാത്ത ആ സ്വര്‍ഗ്ഗീയ ജീവിതം കാംഷിച്ച് ഇവിടെ പൂര്‍ത്തീകരിച്ച് മുന്നേറാനും കുറച്ചുപേര്‍ക്കെങ്കിലും ഈ പോസ്റ്റു പ്രചോദനമാകുമെന്ന് ഉറപ്പുണ്ട്. തിടര്‍ന്നും ഇവ്വണ്ണം വിജ്ഞാനപ്രദമായ വാക്കുകള്‍ പ്രതീക്ഷിയ്ക്കുന്നു.
ReplyDeleteഎല്ലാവര്‍ക്കും വലിയപെരുന്നാള്‍ ആശംസകള്‍
This comment has been removed by the author.
ReplyDeleteനന്നായി
ReplyDeleteഇവിടെ സജീവമായിരിയ്ക്കൂ,ഞങ്ങള്‍ അടുത്തുണ്ട്
ഒട്ടും കുറയാത്ത,നിലയ്ക്കാത്ത സൌഹൃദത്തോടെ
പോസ്റ്റിങ്ങ് നന്നായിട്ടുണ്ട്.അവസരോചിതമായി.താങ്കളുമായി ഫോനില്‍ സംസാരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു.ഇനിയും എഴുതുക.
ReplyDelete:-)
ReplyDeleteപെരുന്നാള്‍ ആശംസകള്‍, വൈകിയെങ്കിലും
ReplyDeletelabbaikka allaahumma labbaikk laashereekka lakka labbaikk........eedumubaarakk
ReplyDelete"ജനങ്ങളെ,നിങ്ങളുടെ ദൈവം ഒന്ന് ...........അനറബിക്ക് അറബിയെക്കാളോ മഹത്വമൊന്നുമില്ല!" ശരി, ഇതതന്നെ ശരി.സംശയം ഒട്ടുമേ ഇല്ല (എനിക്ക്) പക്ഷെ, നമുക്ക് എവിടയോ തെറ്റിയില്ലെ? അല്ലങ്കില്‍ തെറ്റിച്ചില്ലേ? (പരസ്പരം കലഹിക്കുന്ന എത്ര എത്ര വിഭാഗങ്ങള്‍? എല്ലാം വിശ്വ്വാസ സംര്ക്ഷക്ക് വേണ്ടി?)
ReplyDeleteഒരിക്കലും പ്രസക്തി നഷ്ടപ്പെടാത്ത പ്രസംഗം. പലിശയും, കുടിപ്പകകളും, അക്രമവും, കവര്ച്ച യും, ഹനിക്കപ്പെടുന്ന സ്ത്രീ സ്വാതന്ത്ര്യവും, ജാതിമതവര്ഗ്ഗ മേല്ക്കോ യ്മയും കൊടികുത്തി നടമാറ്റുമ്പോള്‍ ഏറ്റവും പ്രസക്തമായ ഉദ്ബോധനം. നമുക്കവയെ ഉള്ക്കൊള്ളാന്‍ കഴിയട്ടെ...
ReplyDeleteഅറഫാ പ്രഭാഷണം ലോകാവസാനം വരെയും പ്രസക്തി നഷ്ടപ്പെടാത്ത ഒരു മനുഷ്യാവകാശ പ്രഖ്യാപനം തന്നെ.
ReplyDeleteസുബൈര്‍ പറഞ്ഞ പോലെ നമുക്ക് എവിടെയോ തെറ്റിയില്ലെ... എന്താ ആരും അത് ശരിയാക്കാന്‍ ശ്രമിക്കാത്തത്?
ReplyDeleteശരിയാവില്ലേ നമ്മള്‍? അങ്ങിനെ ശരിയാവാതിരിക്കെണ്ടാവരാണോ നമ്മള്‍ എന്നെങ്കിലും നമ്മള്‍ / നമ്മുടെ ഗ്രൂപ്പുകള്‍ / ഗ്രൂപ്പ് കളിക്കാര്‍ / നേതാക്കന്മാര്‍ ചിന്തിക്കേണ്ട സമയം അതിക്രമിചില്ലേ....?
വളരെ വൈകിയാണ് ഇവിടെ വന്നത് , വളരെ നന്നായിരിക്കുന്നു , ഇനിയും എഴുതുക എല്ലാ നന്മകളും , പിന്നെ സാം , ഇന്ന് എല്ലാവര്ക്കും പണവും പ്രശസ്തിയും അല്ലെ വേണ്ടത് അപ്പോള്‍ ഗ്രൂപ്പ് കളികുന്നവര്‍കെവിടെ ഇതെല്ലാം ആലോചിക്കാന്‍ സമയം
ReplyDeleteമാധ്യമം വഴിയാണ് അറിയുന്നത്, താങ്കളെ അഭിനന്ദിക്കാന്‍ തോന്നി.
ReplyDeleteസന്തോഷം, ദൈവാനുഗ്രഹം ഉണ്ടാവട്ടെ,