
ആഗസ്റ്റ് 1മുതല്‍ 7 വരെ ലോകാരോഗ്യ സംഘടന മുലയൂട്ടല്‍ വാരത്തിനായി ആഹ്വാനം ചെയ്തിരിക്കുന്നു..
മുലയൂട്ടലിന്‍റെ മാഹാത്മ്യം അമ്മമാരെ ബൊദ്ധ്യപ്പെടുത്തുക എന്നാണ്‍ ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്.
കുഞ്ഞുങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട്,മുലയൂട്ടലിന്‍ വളരെ പ്രാധാന്യമുണ്ട്.പിഞ്ചോമനകളുടെ
ആരോഗ്യത്തിനും നിലനില്പിനും,പോഷകാഹാരത്തിന്‍റെലഭ്യതക്കും അനിവാര്യമാണ്‍ മുലയൂട്ടല്‍.എന്നാല്‍
ലോകത്ത് പിറന്ന് വീഴുന്ന കുഞ്ഞുങ്ങള്‍ക്കെല്ലാം ഈ സൌഭാഗ്യം സുലഭമായി നുകരാനാവുന്നുണ്ടോ
എന്ന് ഒരുവേള നാം ചിന്തിക്കാറുണ്ടോ...?
ആധുനിക സമൂഹത്തിലെ നല്ലൊരു വിഭാഗം അമ്മമാരും പരിഷ്കാരത്തിന്‍റെയും സൌന്ദര്യഭ്രമത്തിന്‍റെയും
പേരില്‍ കുഞ്ഞുങ്ങളെ മുലയൂട്ടുന്നതില്‍ നിന്നും മുഖംതിരിക്കുന്നു എന്ന് പലരും പരാതിപ്പെടുന്നു!
മുലപ്പാലിന്‍റെ അഭാവത്തില്‍ സംഭവിക്കുന്ന പോഷണക്കുറവിനാലുണ്ടാവുന്ന ശിഷുമരണത്തിന്‍റെ
ആധിക്യം ഭീകരമാണെന്ന് ലോകാരോഗ്യസംഘടന കണക്ക് നിരത്തിയിട്ടും സമൂഹങ്ങളില്‍
കാര്യമായ മാറ്റങ്ങള്‍ ഈ വിഷയത്തിലുണ്ടാവുന്നില്ലെന്ന് അവര്‍ പരാതിപ്പെടുന്നു !!
നമ്മുടെ രാജ്യത്ത് തന്നെ ഇങ്ങിനെ അകാലത്തില്‍ കൊഴിഞ്ഞു പോകുന്നവരുടെ എണ്ണം ലക്ഷങ്ങളാണ്‍!
പ്രതിവര്‍ഷം പതിനനഞ്ച് ലക്ഷത്തിലധികം പിഞ്ചോമനകള്‍ ഇങ്ങിനെ കണ്ണടയുന്നുണ്ടത്രെ...
യഥാര്‍ഥത്തില്‍ കുഞ്ഞുങ്ങളെ ഒരുപാട് രോഗങ്ങളില്‍ നിന്നും പ്രതിരോധിച്ചു നിര്‍ത്തുന്ന,രണ്ട് വയസ്സ് വരെ
കുഞ്ഞുങ്ങള്‍ക്കാവശ്യമായ ഊര്ജ്ജത്തിന്‍റെയും പോഷകങ്ങളുടെയും അതുല്യമായ കലവറയാണ്‍ പ്രകൃതി
ദത്തമായി മാതാവ് ചുരത്തുന്ന ഈ അമൃത്.വിവിധതരം രോഗങ്ങളായ,ആസ്തമ എക്സിമ അലര്‍ജി
എന്നിവയെ തടയുന്നതോടൊപ്പം മുഖസൌന്ദര്യം,ശരീരരൂപഭംഗി എന്നിവ ചിട്ടപ്പെടുത്തുകയും
ഐ ക്യു ഉയര്‍ത്തുകയും ചെയ്യുന്നതില്‍ സുപ്രധാനപങ്ക് വഹിക്കുകയും ചെയ്യുന്നു ഈ പാനീയം.
ഇതിലുപരി ശാരീരികാരോഗ്യത്തെക്കാള്‍ മാനസീകമായ പക്വതയും മുലപ്പാല്‍ നല്‍കുന്നു കുഞ്ഞുങ്ങള്‍ക്ക്.
പുതു ലോകത്തെ സംഘര്‍ഷഭരിതമായ മാനസീകാവസ്ഥയും,മുതിരന്ന മനുഷ്യര്‍ വരെ മാനസീക
പിരിമുറുക്കത്തിലും വിഷാദം പോലുള്ള മാനസീകാസുഖങ്ങളും പേറിനടക്കുന്നത് കാണുമ്പോള്‍
ഡോക്ടര്‍മാര്‍ അതിന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത് കുഞ്ഞുന്നാളിലെ മുലയൂട്ടലില്‍ സംഭവിച്ച്
പോവുന്ന പിഴവിലേക്കാണ്‍ !
ടിന്നിലടച്ച ഇന്‍സ്റ്റന്‍റ് മില്‍ക് നല്‍കി കുഞ്ഞുങ്ങളെ അനാരോഗ്യമുള്ളവരാക്കണോ,അല്ല പ്രകൃതി
ദത്തമായ മുലപ്പാലൂട്ടി ആരോഗ്യദൃഡഗാത്രരാക്കി വളരാന്‍ അനുവദിക്കണമോ എന്നാണ്‍ ഈ
മുലയൂട്ടല്‍ വാരം നമ്മോട് ചോദിക്കുന്നത്..
എന്‍റെ വീട്ടില്‍ പെറ്റു വളരുന്ന ഈ പൂച്ചക്കുഞ്ഞുങ്ങളെ നോക്കൂ ! എന്തൊരു സന്തോഷമാണ്
അവ നുകരുന്നത്..ഈ കുറുഞ്ഞികള്‍ അമ്മിഞ്ഞ നുകരുമ്പോള്‍,അമ്മയും കുഞ്ഞുങ്ങളുമൊക്കെ
കണ്ണടച്ചു വെക്കുന്നല്ലോ..അവാച്യമായ എന്തോ ഒരു നിരവൃതിയിലായിരിക്കുമല്ലേ അവ....