Friday, December 24, 2010

“വര തന്നെ ജീവിതം“









ഇവിടെ ഒരാള്‍ ജീവിതം വരച്ച് കൊണ്ടേയിരിക്കുന്നു..! തന്‍റെ കൊച്ചുമുറിയുടെ നാലു ചുവരുകള്‍ക്കുള്ളിലൊതുങ്ങി,കിളിവാതിലിലൂടെ താന്‍ നിത്യവും കണ്ട്കൊണ്ടിരിക്കുന്ന പക്ഷികളും കുരുവികളും വൃക്ഷത്തലപ്പുകളും ആകാശക്കീറുകളുമൊക്കെ...അങ്ങിനെ ഒരുപാട് പ്രകൃതിദൃശ്യങ്ങള്‍ തന്‍റെ കേന് വാസില്‍ പിറക്കുന്നു. എന്നാലൊ,പിറന്ന് വീഴുന്ന ചിത്രങ്ങള്‍ക്ക് കലയുടെ അതിസൂക്ഷ്മമായ വിവിധഭാവങ്ങളും സൂക്ഷ്മതലങ്ങളും പ്രതിഫലിപ്പിക്കുന്നവയും.സര്‍ഗശക്തിയുടെ കരുത്തില്‍ തന്‍റെ ദുര്‍ബലമായ കരങ്ങള്‍ കൊണ്ട് പൊരുതുകയാണവന്‍..! ചിത്രകലയില്‍ തന്‍റേത് മാത്രമായ നൂതനമാര്‍ഗം വെട്ടിപ്പിടിച്ചിരിക്കുന്നു ഈ ചെറുപ്പക്കാരന്‍.

ചിത്രകലയുടെ പാരമ്പര്യ രീതികളെ തിരസ്കരിച്ച ഈ കലാകാരന്‍,ബ്രഷിനും പെയിന്‍റിനും പകരം ബോള്‍പേനകളെ ആശ്രയിക്കുന്നു.കാരണം ബ്രഷുകള്ക്കൊപ്പം കയ്യും വിരലുകളും യഥാവിധി ചലിപ്പിക്കാനുള്ള ശേഷിയില്ല...!! അതുകൊണ്ടവന്‍ വിരലുകള്‍ക്കിടയില്‍ ബോള്‍പെന്‍ തിരുകിവെച്ച് വരക്കാനുള്ള അദമ്യമോഹം പൂവണിയിക്കുന്നു.പേനയുടെ ചെറുസുഷിരത്തിലൂടെ ഒഴുകിയെത്തുന്ന നേര്‍ത്ത രേഖകള്‍ പരസ്പരം ചേരുമ്പോള്‍ അതൊരു മഹാവിസ്മയമായിത്തീരുന്നു.തന്‍റെ ആദ്യചിത്രം മുഴുമിക്കാനായത് മൂന്നര മാസത്തെ ശ്രമത്തിനൊടുവില്‍.പിന്നീട്,തിരിഞ്ഞുനോക്കേണ്ടിവന്നില്ല.തന്‍റെ ദുര്‍ബലമായ ശരീരം മുഴുവന് വരയുടെ ലഹരിയില്‍ കോരിത്തരിക്കുന്ന പോലെ...ശരീരത്തിന്‍റേയും മനസ്സിന്‍റേയും വേദനകളെ ഒരുപോലെ മറക്കാന്‍ കഴിയുന്ന ലഹരി..താന്‍ വരക്കാനായി ബോള്‍പെന്‍ തെരഞ്ഞെടുത്തതിന്‍റെ രഹസ്യം സുരേന്ദ്രന്‍ തന്നെ വ്യക്തമാക്കുന്നതിങ്ങനെ:“ബോള്‍പെന്‍ കൊണ്ട് ഒരു ചിത്രം മുഴുമിക്കാന്‍ മാസങ്ങള്‍ വേണ്ടിവരും..ഞാനതില്‍ പൂര്‍ണമായും മുഴുകും,അത്രയും നാളുകള്‍ എന്‍റെ ശാരീരികവേദനകളും മാനസീകപ്രയാസങ്ങളും സ്വയം മറന്നിരിക്കും...!!”


20വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒമ്പതാം ക്ളാസ്സില്‍ പഠിച്ച് കൊണ്ടിരിക്കുംപ്പോളാണ്‍ സുരേന്ദ്രന്റ്റെ കാലുകളിടറിത്തുടങ്ങുന്നത്.പുസ്തകസഞ്ചിയും തൂക്കി തുള്ളിച്ചാടി വീട്ടിലേക്ക് വരുന്ന വഴി,പിന്നില്‍ നിന്ന് ആരോ പിടിച്ച്തള്ളിയ പോലെ മുട്ടുകുത്തി വീണു.പിന്നെ ഇത്തരം വീഴ്ചകള്‍ തുടര്‍ന്നപ്പോള്‍ പലവിധഗ്ദ ഡോക്ടര്‍മാരുടെയും ചികിത്സ തേടി...അങ്ങിനെ ഈ അസുഖത്തിന്‍ ചികിത്സ നടത്തുന്നതിനിടയില്‍ പത്താം ക്ളാസ്സ് പരീക്ഷ അടുത്ത ഒരുനാളില്‍ മറ്റോരു രോഗം അവനെ മുച്ചൂടും കീഴ്പെടുത്തി....ഡിഫ്തീരിയ !! ശരീരം പറ്റെ തളര്‍ന്നു,രണ്ട് വര്‍ഷത്തോളം ആശുപത്രിയിലും വീട്ടിലുമായി ഒരേ കിടപ്പ്,ഏറെ സങ്കടം വിദ്യഭ്യാസം നിലച്ചതിലാണ്‍.ഒരുതുള്ളിവെള്ളം പോലും തൊണ്ടവഴി ഇറക്കാനാവാതെ മൂക്കില്‍ കുഴലിട്ട ആ കിടപ്പ് ഭീകരമായിരുന്നു.ഒടുവില്‍ ഇനിയൊരു ചികിത്സയുമില്ല,എന്ന കാര്യത്തില്‍ വൈദ്യശാസ്ത്രം ഈ അസുഖത്തിനൊരു പേര്‍ മാത്രം പറഞ്ഞൊഴിഞ്ഞു..!!“സ്പൈനല്‍ മസ്കുലറ് അട്രോഫി”..കേള്‍ക്കാന്‍ എന്തൊരു സുന്ദരന്‍ പേര്‍...!


ഈ ദുരിതക്കയത്തില് മുങ്ങിത്താഴ്ന്ന് തുടങ്ങിയ സുരേന്ദ്രന് പിന്നീടൊരിക്കലും
താനകപ്പെട്ട ചുഴിയില്നിന്നും മോചനം ലഭിച്ചില്ല.കഴിഞ്ഞ് പോയ നാളുകളിലെ തന്റെ സുന്ദരസ്മരണകള് അയവിറക്കിയ സുരേന്ദ്രന്റെ ദു:ഖമൊഴികളിങ്ങനെ :“സ്കൂളില് ഞാന് കലാ-കായിക രംഗങ്ങളിലെ നിറ സാന്നിദ്ധ്യമായിരുന്നു…ചിത്രരചന,ക്ളേമോഡലിംഗ്, ഹാറ്ഡ് ബോഡ് ഡിസൈനിംഗ് തുടങ്ങിയ ഒട്ടുമിക്ക ഇനങ്ങളില് മത്സരിക്കുകയും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ഒരുപാട് സമ്മാനങ്ങള് വാരിക്കൂട്ടുകയും ചെയ്തിട്ടുണ്ട്.നാടത്തിലെ അഭിനേതാക്കള്ക്ക് മേക്കപ്പ് ചെയ്ത് കൊടുക്കലായിരുന്നു പ്രധാന ഹോബി.‘സംഘചേതന’ എന്ന നാടക ട്രൂപ്പിലെ അംഗമായിരുന്നു.എന്റെ ഈ അസുഖാവസ്ഥയില് എന്നെ ഏറെ അലട്ടിക്കൊണ്ടിരിക്കുന്ന തീവ്രദു:ഖം,എന്റെ കൂട്ടുകാരൊക്കെ കൈവിട്ട്പോയി എന്നതത്രേ….”


എല്ലാവിധ വേദനകളോടും,കടുത്ത ദു:ഖങ്ങളോടും ഒറ്റപ്പെടലിനോടും വിടപറയാന് ഒടുവില് കണ്ടെത്തിയ ബോള്പെന്നുകളുടെ കൂട്ട് അനുഗ്രഹമായി അനുഭവിക്കാനാവുന്നു അവന്.പതിനഞ്ച് വര്ഷമായി സുരേന്ദ്രന് അങ്ങിനെ നിരന്തരം വരച്ച് കൊണ്ടേയിരിക്കുന്നു.മൂന്ന് കൊല്ലം മുമ്പാണ് ഈയുള്ളവന് സുരേന്ദ്രനെ പരിചയപ്പെടുന്നത്.കണ്ണൂര് ടൌണ് ഹാളില് “ശരീരം തളര്ന്ന സുരേന്ദ്രന്റെ ചിത്രപ്രദര്ശനം തുടങ്ങി”യെന്ന പത്രവാര്ത്ത ശ്രദ്ധയില് പെട്ടയുടന് എന്റെ വീല്ചെയര് അങ്ങോട്ട് ഉരുളുകയായിരുന്നല്ലൊ.ചെന്നു…കണ്ടു,അങ്ങിനെ അടുത്ത സുഹൃത്തുക്കളായിതീര്ന്നു ഞങ്ങള്.!!


നല്ല മൊഞ്ചുള്ളൊരു യുവകോമളന് ചക്രക്കസേരയില് ചുരുണ്ട്കൂടിയങ്ങിനെ ഇരിക്കുന്നു. എന്നാല്,ഒരു മഹാവിസ്മയം പോലെ,താന് വരച്ച ചിത്രങ്ങള് വിവിധവര്ണങ്ങളിലും സങ്കല്പങ്ങളിലും ഭാവങ്ങളിലും ടൌണ്ഹാളിന്റെ ചുമരുകളില് പുഞ്ചിരിയോടെ തൂങ്ങിയാടൂന്നു…! അന്നദ്ദേഹം 40 ഓളം ചിത്രങ്ങളാണ് പ്രദര്ശിപ്പിച്ചത്.

സുരേന്ദ്രനിപ്പോള് തിരക്കിലാണ്,യാത്രാതിരക്കിലാണിപ്പോള്…..തന്റെ ചിത്രങ്ങളുമായി നാട് ചുറ്റുന്നു.കോഴിക്കോട്,ബംഗ്ലൂരു ചെന്നൈ,മുംബൈ എന്നിവിടങ്ങളിലൊക്കെ പ്രദര്ശനം നടന്നു.ഇതിലേറ്റവും ഹൃദ്യമായ അനുഭവം ലഭ്യമായത്,മുംബൈയിലെ “ജഹാംഗീര് ആര്ട്ട് ഗാലറിയിലെ”പ്രദര്ശനതിനിടയിലാണ്.ഈ പ്രദര്ശനത്തിലാണ് തന്റെ ഒരു പാട് രചനകള് മോശമല്ലാത്ത വിലക്ക് വിറ്റുപോയതും.കൂടാതെ മുംബൈയിലെ അസിസ്റ്റെന്റ് കമ്മീഷണര് പ്രത്യേകതാല്പര്യമെടുത്തിന്റെ ഫലമായി ഒരുമാസത്തിലേറെ അവിടുത്തെ വലിയൊരു ആശുപത്രിയില് ചികിത്സയും ലഭ്യമായിട്ടുണ്ട്.


ഇടക്ക് തന്റെ രചനാവൈഭവത്തിന് അംഗീകാരമായി “കേസരി കിയാഫ്” പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്.കോഴിക്കോട് നടത്തപ്പെട്ട ആ ചടങ്ങില് അവാര്ഡ് ഏറ്റുവാങ്ങിയത് ശ്രീ:വീരേന്ദ്രകുമാറില് നിന്നായിരുന്നു.സുരേന്ദ്രന്റെ ഉപജീവനം ചിത്രങ്ങള് വിറ്റുകിട്ടുന്ന വരുമാനം കൊണ്ട്മാത്രമാണെന്ന് നാമറിയുക.തന്റെ വരയുടെ സുപ്രധാന ലക്ഷ്യം ആര്ക്കും ഒട്ടും ഭാരമാവാതെ ജീവിതമാര്ഗം കണ്ടെത്തുക എന്നത് തന്നെയാണ്.ജീവിതത്തെ ഏറെ സ്നേഹിക്കുമ്പോഴും,ചിത്രരചനയിലൂടെ തനിക്കിനിയും ഔന്നത്യത്തിലേക്ക് ഉയരേണ്ടതുണ്ടതുണ്ടെന്നും അതിന് നിതാന്തപരിശ്രമമാണാവശ്യമെന്നും ഉറപ്പിച്ച്കൊണ്ട് മുന്നേറുകയാണവന്.
അതുകൊണ്ട് സുരേന്ദ്രന് കണ്ണൂര് ചേലേരിയിലെ പഴയ വീട്ടിലെ കൊച്ചു മുറ്യിലിരുന്ന് നീലയും,ചുവപ്പ്പും പച്ചയും കറുപ്പും മഷിനിറമുള്ള ബോള്പെന്ന് കൊണ്ട് ജീവിതം വരച്ച് തീര്ക്കുകയാണ്….ഒരു വാശി പോലെ..സദാ പ്രയത്നത്തിലാണ്..! തന്റെ തളര്ന്ന് കൊണ്ടിരിക്കുന്ന വിരലുകള് തീര്ത്തും നിശ്ചലമാകുന്നത് വരേ,അതില് പേന തിരുകി പ്പിടിക്കാന് ശേഷിയുള്ളടുത്തോളം കാലം താനീ വര അക്ഷീണം തുടരും എന്ന ദൃഡനിശ്ചയത്തിലാണ് സുരേന്ദ്രന്.ദുര്ബലമായ ആ വിരല്ക്കൊടികള് ഇനിയുമൊരുപാട് കാലം അനുസ്യൂതം ചലനാത്മകമായി നിലനില്ക്കുകയും, ശക്തമായ ഒരു തിരിച്ച് വരവ് തന്റെ ആരോഗ്യത്തിലുണ്ടാവാനും നമുക്ക് ആശിക്കാം,ആശംസിക്കാം പ്രാര്ഥിക്കാം….






(സുരേന്ദ്രനില് നിന്ന് ചിത്രങ്ങള് വാങ്ങാന് താല്പര്യമുള്ളവര്ക്ക്,ബന്ധപ്പെടാം..ആവശ്യക്കാരുടെ താല്പര്യവും പ്രമേയവുമനുസരിച്ച ചിത്രങ്ങള്‍ വരച്ച് നല്‍കും.)


C.V.SURENDRAN
ARTIST
KANNADIPARAMBA (PO)
KANNUR (DT) PIN 670604

PHONE : 9895 361 684
Email : suran33@gmail.com/

89 comments:

  1. സുരേന്ദ്രന്‍ എന്ന ഈ കലാകാരനെ ബ്ളോഗുലകം നല്ല പ്രോത്സാഹനം നല്‍കി സ്വീകരിക്കണമെന്ന് അപേക്ഷ...

    കൃസ്തുമസ് നവവത്സര ആശംസകളോടെ,ഹാറൂണ്‍ക്ക.

    ReplyDelete
  2. സുരേന്ദ്രന് എല്ലാ പ്രാര്‍ത്ഥനകളും

    ReplyDelete
  3. തീര്‍ച്ചയായും പ്രാര്‍ത്ഥനയുണ്ട് കൂടെ.
    എല്ലാവര്‍ക്കും കൃസ്തുമസ് നവവത്സര ആശംസകളും

    ReplyDelete
  4. പ്രാര്‍ത്ഥനകളോടെ ഒരു വലിയ സമൂഹം കൂടെയുണ്ട്. ഒട്ടേറെ നാളുകള്‍ക്ക് ശേഷമാണല്ലോ മാഷിന്റെ ഒരു പോസ്റ്റ്. എന്തു പറ്റി. ഏതായാലും ക്രിസ്തുമസ് - ന്യൂഇയര്‍ ആശംസകള്‍

    ReplyDelete
  5. സുരേദ്രന് എല്ലാ വിധ പ്രാര്ത്തനയും ഒപ്പം ക്രിസ്ത്മസ്, ന്യൂ ഇയര്‍ ആശംസകളും... --

    ReplyDelete
  6. സുരേന്ദ്രനെ ബൂലോഗത്തിന് പരിചയപ്പെടുത്തിയ ഹാരൂണ്‍ക്കയ്ക്ക് നന്ദി...!

    ReplyDelete
  7. ഈ പരിചയപ്പെടുത്തല്‍ നന്നായി, മാഷേ. എല്ലാ പ്രാര്‍ത്ഥനകളും

    ReplyDelete
  8. പ്രാർത്തനകളും അഭിനന്ദനങ്ങളേക്കാളും ഇന്ന് സുരേന്ദ്രന് ആവശ്യം അദ്ദേഹത്തിന്റെ ചിത്രങ്ങൾ വിറ്റു പോവാനുള്ള ഒരു വഴിയാണെന്ന് തോന്നുന്നു...ബൂലോകതിന് ആവുന്നത്‌ ചെയ്യാം......

    ReplyDelete
  9. ഈ പരിചയപ്പെടുത്തല്‍ നന്നായി ഹാറൂൺക്കാ...

    ReplyDelete
  10. റഈസ്‌ പറഞ്ഞത്‌ പോലെ ചിത്രങ്ങള്‍ വിറ്റ്‌ പോകാന്‍ പെട്ടെന്നാകട്ടെ.
    കൃസ്തുമസ് പുതുവല്‍സരാശംസകള്‍.

    ReplyDelete
  11. നന്നായി ഇതുപോലെ ഒരു പരിജയപ്പെടുതല്‍

    ReplyDelete
  12. ഹാറൂൺക്കാ എല്ലാ പ്രാര്‍ത്ഥനകളും
    കൃസ്തുമസ് നവവത്സര ആശംസകളും

    ReplyDelete
  13. ഹാറൂൺക്കാ , ഈ കലാകാരനെ പരിചയപ്പെടുത്തിയതിന് നന്ദി ..

    ReplyDelete
  14. നല്ല ഒരു പരിചയപ്പെടുത്തല്‍ ... നല്ല കാര്യം .

    ReplyDelete
  15. പരിചയപ്പെടുത്തല്‍ നന്നായി...പ്രാര്‍ത്ഥനകളോടെ സമൂഹം കൂടെയുണ്ട്.
    ക്രിസ്തുമസ് ആശംസകള്‍ ...!!

    ReplyDelete
  16. പരിചയപ്പെടുത്തല്‍ നന്നായി...പ്രാര്‍ത്ഥനകളോടെ സമൂഹം കൂടെയുണ്ട്.
    ക്രിസ്തുമസ് ആശംസകള്‍ ...!!

    ReplyDelete
  17. വളരെ ഹൃദയത്തോടു ചേർത്തു നിർത്തിയുള്ള പരിചയപ്പെടുത്തൽ! സ്നേഹം ആശംസകൾ!

    ReplyDelete
  18. ഹാറൂന്‍ സാഹിബിനെയും സുരേന്ദ്രനെയും ഞാന്‍ അന്റെ ആത്മാവിനോറ്റു ചേര്‍ത്തു പിടിക്കുന്നു. വെല്ലുവിളികള്‍ താണ്ടാന്‍ പറ്റാതെ കുഴങ്ങുന്നവര്‍ക്ക് സുരേന്ദ്രന്റെ ജീവിതം ഒരു പാഠം തന്നെ

    ReplyDelete
  19. ബോള്‍പെന്‍ കൊണ്ട് ഒരു ചിത്രം മുഴുമിക്കാന്‍ മാസങ്ങള്‍ വേണ്ടിവരും..ഞാനതില്‍ പൂര്‍ണമായും മുഴുകും,അത്രയും നാളുകള്‍ എന്‍റെ ശാരീരികവേദനകളും മാനസീകപ്രയാസങ്ങളും സ്വയം മറന്നിരിക്കും...!!”

    എന്തൊരു പരിചയപ്പെടുത്തലാണ് സുഹൃത്തെ....
    സുരേന്ദ്രനെന്ന കലാകാരന്‍ മനസ്സിലൊരു നോവായി വരയുന്നു!
    അദ്ദേഹത്തിന്റെ ആരോഗ്യത്തിന്‌ എന്റെ പ്രാര്‍ത്ഥനയുമുണ്ട് !

    ReplyDelete
  20. ദൈവം വിഷമങ്ങള്‍ ചിലര്‍ക്കേകുമ്പോള്‍ അതിനുകൂടെ അവരുടെ സങ്കടം തീര്‍ക്കാന്‍ എന്തെങ്കിലും കഴിവുകള്‍ അവര്‍ക്ക് കൊടുത്തിരിക്കും എന്ന് തോന്നുന്നു.എന്റെ അറിവില്‍ പലരും മികച്ച ഗായകരാണ്.ചിലര്‍ എഴുത്തുകാരാണ്.കാലുകള്‍ക്ക് ശേഷിക്കുരവുള്ള ആള്‍ ഇന്ന് മികച്ച ഒരു പഞ്ചഗുസ്തിക്കാരന്‍ വരെ ആണ്.
    നമ്മുടെ സഹതാപത്തിന് പകരം അവരുടെ ഇത്തരം കഴിവുകള്‍ കണ്ടെത്തി പ്രോല്‍സാഹിപ്പിച്ചു ഒരു ജീവിതമാര്‍ഗം തരപ്പെടുത്തി കൊടുക്കുകയാണ് കരണീയം. അതാണ്‌ ഇവിടെ ഒരു നുറുങ്ങു നിര്‍വഹിച്ചത് എന്ന് തോന്നുന്നു. രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ.

    ReplyDelete
  21. സുരേന്ദ്രന്റെ ചിത്രങ്ങള്‍ നല്ല വിലക്ക് വിറ്റ്പോകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
    ഹാറൂക്കക്ക് നന്ദി ഈ പരിചയപ്പെടുത്തലിനു.
    ആശംസകള്‍.

    ReplyDelete
  22. സുരേന്ദ്രന് വേണ്ടത് ആത്മ ബലവും മുന്നേറാനുള്ള ഇച്ചാശക്തിയും ആണ് ..സഹതാപം ഒന്നിനും പരിഹാരമല്ല ..സുരേന്ദ്രനെ നമുക്ക് സഹായിക്കാം ..

    ReplyDelete
  23. ബ്ലോഗില്‍ കാണുന്നില്ലെങ്കിലും ഹാറൂണ്‍ നല്ല പ്രവൃത്തികളുമായി തിരക്കിലാണെന്നറിയാമായിരുന്നു. തണല്‍ ഇസ്മയിലിന്റെ അഭിപ്രായത്തോട് നൂറ് ശതമാനം യോജിക്കുന്നു. നന്മ നേരുന്നു.

    ReplyDelete
  24. പ്രാര്‍ത്ഥനയോടെ..

    ReplyDelete
  25. ഇച്ഛാശക്തികൊണ്ട് ജീവിത വിജയം നേടാന്‍ ശരീരം പോലും വേണ്ടെന്നു വിളിച്ചു പറയുന്ന ജന്മങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍.

    ഹാറൂണ്‍ സാബ്, നന്ദി.

    ReplyDelete
  26. നാളുകൾക്ക് ശേഷം മാഷൂടെ ഒരു പോസ്റ്റ് കൂടി..
    മറ്റുദു:ഖങ്ങളെല്ലാം മറന്ന് നല്ല ആത്മവിശ്വാസത്തോടെ സുരേന്ദ്രമാരെപ്പോലെയുള്ള കലാകാരന്മാർ ഉന്നതികളിലെട്ടെട്ടേ...!

    ReplyDelete
  27. സുരേന്ദ്രനെ ദൈവം കാക്കുമാറാകട്ടെ.
    ചിത്രങ്ങള്‍ വാങ്ങാന്‍ താല്പര്യമുള്ളവര്‍ക്ക് തീര്‍ച്ചയായും അഡ്രസ്‌ കൊടുക്കുന്നതാണ്.
    എപ്പോഴുമെന്ന പോലെ ഹാരൂണ്‍ക്കയുടെ സല്‍പ്രവൃത്തി അഭിനന്ദനാര്‍ഹം..

    സമാധാനവും സ്നേഹവും നിറഞ്ഞതായിരിക്കട്ടെ വരാന്‍ പോകുന്ന വര്‍ഷം..

    ReplyDelete
  28. you have done a great job with this post. it's a big hand to surendran. keep up the good work.

    ReplyDelete
  29. ആ കലാകാരന് എല്ലാ ആശംസകളും....

    ReplyDelete
  30. തീര്‍ച്ചയായും .
    ആശംസകള്‍.

    ReplyDelete
  31. സുരേന്ദ്രന്‍റെ വിരലുകള്‍ക്ക് ഇനിയും ഒരുപാടു ചിത്രങ്ങള്‍ വരക്കാനുള്ള ശക്തി നല്‍കട്ടെ സര്‍വേശ്വരന്‍

    ReplyDelete
  32. ചിത്രകാരനും എഴുത്തുകാരനും ആശംസകള്‍


    പുതുവത്സരാശംസകള്‍

    ReplyDelete
  33. ഈ പരിചായപെടുത്തല്‍ നന്നായി ...

    ReplyDelete
  34. പ്രാര്‍ത്ഥനയോടെ..

    ReplyDelete
  35. സുരേന്ദ്രന്റെ വിരലിനും മനസ്സിനും ശക്തിയും അദ്ദേഹത്തിന്റെ ആരോഗ്യത്തിന് ശക്തിയും കിട്ടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.....

    ReplyDelete
  36. എന്താ പറയുക..? വാക്കുകള്‍ക്ക്‌ അര്‍ത്ഥമില്ലാതാകുന്നപോലെ.

    ReplyDelete
  37. പ്രാർത്ഥനകളും ആശംസകളുമായി,,,,

    ReplyDelete
  38. പ്രിയ സഹോദരങ്ങളെ..
    സുരേന്ദ്രന്‍ പ്രാര്‍ഥനകളും,ആശംസകളുമായി വന്നെത്തിയ എല്ലാവര്‍ക്കും നന്ദിപൂര്‍വ്വം പുതുവത്സരാശംസകള്‍ നേരുന്നു.

    ഇപ്പോള്‍ ഈയുള്ളവന്‍,ഷറീഫ് കൊട്ടാരക്കരയുടെ “പ്രിയരേ നിങ്ങള്‍ക്കായി”എന്ന ബ്ളോഗ് വായിച്ചു.അതിലെ ഒടുവിലെ വരികളിപ്രകാരമായിരുന്നു :“ഈ ചിത്രങ്ങള്‍ പോലും കാണാന്‍ കഴിയാത്ത അന്ധ സഹോദരങ്ങളെയും വല്ലപ്പോഴും ഓര്‍ക്കുക.”

    നമുക്ക് കൈവന്ന അനുഗ്രഹങ്ങളെക്കുറിച്ചും,അത് കൈവിട്ട് പോയവരുടെ അസ്വസ്ഥതകളേയും വേദനകളേയും കുറിച്ചും ചിന്തിക്കുന്നവരാവുക.അവര്ക്ക് ആവുന്ന സാന്ത്വനം നല്‍കുക.വാക്കിലൂടേയും സല്‍ക്കര്‍മ്മങ്ങളിലൂടെയും.

    ReplyDelete
  39. സുരേന്ദ്രനെ പരിചയപ്പെടുത്തിയത് നല്ല കാര്യമാണ്. അദ്ദേഹത്തിന്നായി പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
  40. സുരേന്ദ്രന് എന്റെയും ഐക്യദാർഢ്യം. ആശംസകൾ.
    കണ്ണൂർ വരുമ്പോൾ നേരിൽ കാണാൻ ശ്രമിക്കാം.

    ReplyDelete
  41. സുരേന്ദ്രനു നന്മകള്‍ നേരുന്നു.
    നല്ലവരായ ഏതാനും ബ്ലോഗര്‍മാരുടെ കാരുണ്യത്താല്‍ മാത്രം കഴിയുന്ന ബ്ലോഗര്‍ മുസ്തഫയുടെ കാര്യം വളരെ കഷ്ടമാണ്...

    മുസ്തഫയുടെ ബ്ലോഗ് ഇവിടെ

    ReplyDelete
  42. ദൈവത്തിന്റെ വികൃതികള്‍ !!
    ദൈവം അനുഗ്രഹിച്ച ആ വലിയ കലാകാരന്റെ ആരോഗ്യത്തിനു വേണ്ടി പ്രാര്‍ത്ഥിക്കാം ....

    ReplyDelete
  43. പ്രാര്‍ത്ഥനയോടെ.

    ReplyDelete
  44. ജീവിതത്തിന്റെ സുഖമമായ പ്രയാണത്തിനു മുമ്പില്‍ ശാരീരിക വൈകല്ല്യം ഒരു വെല്ലുവിളിയാകുമ്പോഴും കലയെ സ്വന്തം ജീവിതമക്കി മാറ്റിയ ചെറുപ്പക്കാരനെ പരിചയപ്പെടുത്തിയതിനു നന്ദി അറിയിക്കുന്നു.
    എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നു!

    ReplyDelete
  45. ഒരു കൈ കൊണ്ടു പ്രഹരിക്കവേ
    മറിച്ചൊരു കൈ കൊണ്ടു തലോടുമേ ഇവള്‍..

    സ്വന്തം സുഹൃത്തുക്കള്‍ നഷ്ടപെടുന്ന വേദന,
    നിസ്സഹായതയുടെ വേദന. ഇതില്‍ നിന്നൊക്കെ
    കര കയറാന്‍ ഒരു ആശ്വാസം പ്രകൃതി തന്നെ
    നല്‍കും ..ആശംസകള്‍.രണ്ടു പേര്‍ക്കും..

    ReplyDelete
  46. ഇക്കാ, ആദ്യമായാണ് ഇവിടെ. വന്നപ്പൊ തന്നെ ഒരു കലാകാരനെ പരിചയപ്പെട്ടു. ഈ പുതുവർഷത്തിൽ എല്ല്ലാവർക്കും നന്മകൾ വരുത്തണമേ എന്ന് പ്രാർത്ഥിക്കുന്നു.

    ReplyDelete
  47. ഇവിടെ വരാന്‍ വൈകി. സുരേന്ദ്രന്റെ ചിത്രങ്ങള്‍ പരിചയപ്പെടുത്തിയ ഹാറൂണ്‍ സാഹിബിനു അനുമോദനങ്ങള്‍!.കൂടുതല്‍ ആളുകള്‍ അങ്ങിനെ സുരേന്ദ്രന്റെ ചിത്രങ്ങള്‍ വാങ്ങുമെന്നാശിക്കാം.

    ReplyDelete
  48. .....സുരേന്ദ്രനു മുന്നില്‍ ഉപജീവനത്തിന്റെ മാര്‍ഗം വെട്ടിത്തെളിയിക്കാന്‍ ശ്രമം നടത്തിയ ഹാറൂണ്‍ക്കാ,,,,ഉദ്ദേശം വിജയിക്കട്ടെ..

    ReplyDelete
  49. ഹാറൂന്‍ മാഷിന്റെ മഹത്തായ
    സേവനങ്ങള്‍ക്ക്, അനുമോദനങ്ങളും,
    അഭിനന്ദനങ്ങളും.
    സ്നേഹപൂര്‍വ്വം
    താബു.

    ReplyDelete
  50. സുരേന്ദ്രന് കൂടുതൽ കൂടുതൽ വരക്കാനുള്ള കഴിവും , ചിത്ര കലയുടെ ഉന്നതിയിൽ എത്തിപെടാനും പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ………
    പിന്നെ, ഹാറൂൺ സാഹിബെ. ഇന്ന്ത്തെ മാധ്യമത്തിലെ ലേഖനം ഞാൻ വായിച്ചു. ഇനിയും കൂടുതൽ കൂടുതൽ സേവനങ്ങളും സഹായങ്ങളും ചെയ്യാൻ റബ്ബുൽ ആലമീനായ തമ്പുരാൻ അനുഗ്രഹിക്കട്ടെ…………..
    എനിക്കും ഇത്തരം ചില ആഗ്രഹങ്ങളുണ്ടായിരിന്നു. അതിന് വേണ്ടി ഒരു ചെറിയ മാസിക “ നഗര വൃത്താന്തം” എന്ന പേരിൽ ഞാൻ പത്ത് വർഷം മുൻപ് തുടങ്ങി. എട്ട് ലക്കങ്ങൾ ഇറങ്ങി. ഒട്ടനവതി പ്രതിസന്ധികളിൽ തട്ടി തകർന്നു.
    ഇൻഷാ അല്ലാഹ്……………………………………………………….

    ReplyDelete
  51. സുരേന്ദ്രന് നന്മ നേരുന്നു...ഒപ്പം ഈ കഥാകാരനും..

    ReplyDelete
  52. അദ്ധേഹത്തിനു കുടുംബത്തിനും ഇക്കാക്കും സുഖവും സന്തോഷവും ഉണ്ടാവട്ടെ.

    ReplyDelete
  53. നല്ല ശ്രമങ്ങള്‍. നന്മയുണ്ടാകട്ടെ.

    ReplyDelete
  54. ഇതുംസത്കര്‍മ്മം തന്നെ,നന്മനേരുന്നു
    ഒരുനുറുങ്ങിനും,കലാകാരനും

    ReplyDelete
  55. മാധ്യമം ചെപ്പിൽ ഇക്കയെ കുറിച്ച് ഒരു ലേഖനം വായിച്ചു.

    ReplyDelete
  56. ASSLAMU ALIKUM WARAHMATHULLAH
    I read feature in madyamama about you and your work, and i already read before nearly a year back, i think it was in weekly, how ever works are very touching noble. please continue and ALL BLESS YOU AND your family.

    moidutyman and family from RIYADH. K.SA.

    ReplyDelete
  57. എല്ലാ ആശംസകളും ഈ കലാകാരന്

    ReplyDelete
  58. Thanks to Haroonkka. Moreover, For the introduction about Haroonkka, it goes to Madhyamam Cheppu and Venu Kallar....

    Anyway Surendarji, we will meet you sooon.

    ReplyDelete
  59. Hi.....
    madyamam daily_il ninnanu ee sitine patti arinjathu....
    enteyum familyudeyum ella vidha prarthanakalum ningalkkoppam undavummmmm....

    ReplyDelete
  60. അവനെന്നെ കൊല്ലാൻ ശ്രമിക്കും ചാകാതിരിക്കാൻ ഞാനും. എം.ടി എഴൂതിയ താഴ്വാരം എന്ന സിനിമയിലെ ഒരു വാക്യമാണിത്. അതുപോലെ യാണ് സുരേന്ദ്രന്റെ ജീവിതം. തോൽ‌പ്പിക്കാൻ ശ്രമിച്ച ജന്മത്തോട് ജീവിതം മാറ്റിപ്പണിത് നേർക്ക് നേർ നിന്നു. നമ്മുടെ സ്റ്റീഫൻ ഹോക്കിംഗിന്റെ ജീവിതം പോലെ.

    അങ്ങനെ തന്നെ വേണം. പരാജയപ്പെടാൻ നമുക്ക് മനസ്സില്ല.

    ഹാരൂൺക്കയുടെ എഴുത്തുകൾ ഒരുപാട് ജീവിതങ്ങൾക്ക് തുണയാകുന്നുണ്ട്. തുടരുക.

    ReplyDelete
  61. ഇത്തരത്തിലൊന്ന് പ്രതീക്ഷിച്ച് തന്നെയായിരുന്നു ഹാറൂണ്‍ക്കയുടെ ഇടത്തിലേക്ക് വന്നത്.സുരേഷ് മാഷ് പറഞ്ഞ പോലെ ഒരുപാട് ജീവിതങ്ങള്‍ക്ക് തുണയാകുന്നുണ്ട് ഇക്കയുടെ തൂലിക.സുരേന്ദ്രനേയും താങ്കളേയും ദൈവം അനുഗ്രഹിക്കട്ടെ.പ്രാര്‍ഥനകളോടെ...

    ReplyDelete
  62. നന്മയുണ്ടാകട്ടെ

    ReplyDelete
  63. പ്രാര്‍ഥനകളോടെ..വലിയ കലാകാരന് ഒരായിരം അഭിനന്ദനങ്ങള്‍..

    ReplyDelete
  64. ബ്ലോഗ്‌ എന്ന പരിമിതമായ മാധ്യമം ഇത്തരം പരിമിതികളില്ലാത്ത സ്നേഹത്തിന്‍റെ സാര്‍ഥകമായ കാര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുകയാണെങ്കില്‍ അതൊരു പുണ്യ കര്‍മം തന്നെ. സുരേന്ദ്രനെ സഹായിക്കാനുള്ള ഈ ഉദ്യമത്തിന് ഹാറൂന്‍ സാഹിബിനു എല്ലാ അഭിവാദ്യങ്ങളും നേരുന്നു...ഒപ്പം പ്രിയ സഹോദരന്‍ സുരേന്ദ്രന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

    ആദ്യമായാണ് ഇവിടെ എത്തിപ്പെടുന്നത്, ഇനി ഇവിടെയോക്കെയുണ്ടാവും...അവിടെയും വരുമല്ലോ...ആശംസകള്‍..!

    ReplyDelete
  65. ഹാരൂൺക്കയുടെ എഴുത്തുകൾ ഒരുപാട് ജീവിതങ്ങൾക്ക് തുണയാകുന്നുണ്ട്..ഇനിയും തുടരുക..
    ഹൃദയം നിറഞ്ഞ ആശംസകളോടെ..

    ReplyDelete
  66. LIKE THE BLOG. CAME HERE AFTER READING A ARTICLE POSTED IN GULF MADHYAMAM-CHIPS@TEENTIME.
    ALSO CHECK OUT :
    www.ar0undme.blogspot.com
    www.ar0undmevideos.blogspot.com

    ReplyDelete
  67. @Around me, I also seen that nice article in CHIPS.. Can you scan and send to Haroonka?

    ReplyDelete
  68. @@
    ഹാരൂണ്‍ സാഹിബേ, കണ്ണൂരിന്റെ അഭിമാനമേ,
    ചെപ്പിലെ കാഴ്ച മനോഹരമായി.
    അങ്ങയുടെ സഹജീവി സ്നേഹത്തിന് കണ്ണൂരാന്റെ അഭിനന്ദനങ്ങള്‍.

    *****

    ReplyDelete
  69. ഹാഷിം അയച്ചുതന്ന ഒരു ലിങ്ക് വഴിയാണ് ഇവിടെ എത്തിയത്, ഹാരൂണ്‍ക്കാക്കും ഈ കലാകാരനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

    ReplyDelete
  70. എല്ലാ പ്രാര്‍ത്ഥനകളും .......

    ReplyDelete
  71. കലാകാരന്‍റ കരവിരുതില്‍ അതിശയം . ആശംസകള്‍.അഡ്രസ്സുളത് നന്നായി.

    ReplyDelete
  72. വളരെയധികം ഇന്‍സ്പിരേഷന്‍ (നല്ലോണം കുറ്റബോധവും)തരുന്നുണ്ട് ഈ എഴുത്ത്‌.നന്ദി.സുരേന്ദ്രന് ആശംസകള്‍.

    ReplyDelete
  73. പ്രാര്‍ത്ഥനകളുമായി പ്രതീക്ഷയോടെ ഒപ്പമുണ്ട്. ആശംസകള്‍...

    ReplyDelete
  74. ജീവിതം ആഘോഷിച്ചു തീര്‍ക്കുന്നവരും
    വിഷമങ്ങളില്‍ തളര്‍ന്നിരിക്കുന്നവരും
    ഒരു പോലെ വായിക്കേണ്ട പോസ്റ്റാണിത്..
    ഏല്ലാ പ്രാര്‍ത്ഥനകളും..

    ReplyDelete
  75. എന്റെ കഥയ്ക്ക് താങ്കൾ അറിയിച്ച അഭിനന്ദനത്തിലൂടെയാണ്... ഞാൻ ഇവിടെ എത്തപ്പെട്ടത്,താങ്കൾക്കും താങ്കൾ പരിചയപ്പെടുത്തിയ സുരേന്ദ്രനും എല്ലാ നന്മകളും നേരുന്നു... ചന്തുനായർ http:// chandunair.blogspot.com/

    ReplyDelete
  76. ഇത്തരം പോസ്റ്റുകൽ ചിലപ്പൊഴെങ്കിലും നല്ലവായനകാരിൽ ഒരു പക്ഷെ നല്ല സമരിയക്കരെ സൃഷ്ടിക്കും എന്നു ഞാൻ കരുതുന്നുന്നു .വളരെ ആരോഗ്യവാനയി അക്രമിയായി ജീവിക്കുന്ന മനുഷ്യൻ ഒരു വീഴ്ചയിൽ കിടന്നുപോകുന്ന ജീവിതങ്ങളെ കണ്ടുപഠിക്കാതിരിക്കില്ല.
    ഈ പരിചയപെടുത്തലിനു ഹൃദയം നിറഞ്ഞ നന്ദി .ഹാറുനും,സുരേന്ദ്രനും മാനസികമായ ആരോഗ്യം ഉണ്ടാകട്ടെ എന്നു മനസുതൊട്ടു പ്രാർത്ഥിക്കുന്നു.

    ReplyDelete
  77. ഈ പരിചയപ്പെടുത്തലിന്ന് ഒരുപാട് നന്ദിയുണ്ട് ഹറൂൺ ഭായി...എല്ലാ നന്മകളും ഉണ്ടാകട്ടെ

    ReplyDelete
  78. Haroon Bhai,
    Congrats for such hearty narration about a different artist and wish u all the best.
    Shanavas , punnapra.
    shanavasthazhakath.blogspot.com

    ReplyDelete
  79. ഒരു കൂട്ടുകാരനുമായി സംസാരിച്ചു [ജി ടോക്ക് ]കൊണ്ടിരിക്കെ നാട്ടിലെ ഒരു വ്യക്തിയെയെയും അദ്ദേഹത്തിന്‍റെ 'പോരാട്ട'വീര്യത്തെയും പരാമര്‍ശിക്കുകയുണ്ടായി. അത് കേള്‍ക്കെ ഈ 'ഓണ്‍ ലൈന്‍' സുഹൃത്താണ് എനിക്ക് സുരേന്ദ്രനെ കാണിച്ചു തന്നത്.
    മറ്റു കൂട്ടുകാരോക്കെയും അഭിപ്രായപ്പെട്ടത് പോലെ ഇദ്ദേഹത്തിന്‍റെ ഇച്ഛാശക്തിക്കൊരു കുറവും വരരുതെന്ന് നമുക്ക് പ്രാര്‍ഥിക്കാം... കൂടെ, സഹതാപത്തിന്നുമപ്പുറം അദ്ദേഹത്തിന്‍റെ ആവശ്യത്തെ പരിഗണിക്കുവാന്‍ നമുക്കാകണം...

    ReplyDelete
  80. inganeyulla parichayappeduthal nallathaanu. abhinandanangal.

    ReplyDelete
  81. assalamualaikum haroonka.... hridayam niranja prarthanayode deergayussum soukyavum nerunnu alla may blessyou

    ReplyDelete
  82. ബഹുമാന്യനായ ഹാറൂന്‍ക്ക,
    ബ്ലോഗിണി മിനി/mini യാണ് താങ്കളെ എനിക്ക് പരിചയപ്പെടുത്തിതന്നത്.
    മറ്റൊരു ബ്ലോഗറായ Hashimܓ Fwd ചെയ്തയച്ച ഒരു ഇംഗ്ലീഷ് പത്ര കട്ടിങ്ങും അതോടപ്പമുണ്ടായിരുന്നു. കണ്ടപ്പോള്‍ അതൊരു വൈകിയ പരിചയപ്പെടലായിരുന്നു എന്ന് തോന്നി.
    തളര്‍ന്ന മേനിക്ക് തളരാത്ത മനം കൊണ്ട് ജീവിത നിര്‍വചനം നല്‍കുന്ന അപൂര്‍വ്വം പേരില്‍ അവസാനമായി കണ്ട താങ്കളെ ഞാന്‍ ഹൃദയംഗമായി അനുമോദിക്കുന്നു. താങ്കളുടെ സര്‍ഗാത്മകത എല്ലാ വേദനകളെയും അകറ്റി നിര്‍ത്തട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
    ഇനിയും വിശദമായി വരാം, വായിക്കാനും ബന്ധങ്ങള്‍ തുടരാനും..
    സസ്നേഹം, റഫീഖ് നടുവട്ടം (സൗദിയില്‍ നിന്ന്)

    ReplyDelete
  83. എല്ലാ നന്മകളും ഉണ്ടാകട്ടെ,
    പ്രാർത്ഥനകളോടെ...

    ReplyDelete
  84. ദൈവം അനുഗ്രഹിക്കട്ടെ മാഷേ !
    ഫോണിലോ,കഴിയുമെങ്കില്‍ നേരിലോ ബന്ധപ്പെടാന്‍ ആഗ്രഹമുണ്ട്

    http://alexanderantony.blogspot.com/

    ReplyDelete
  85. aasamskal mashe pattumenkil orikkal neril kaanam

    umesh challiyil

    ReplyDelete
  86. സ്നേഹത്തോടെ ആശംസകള്‍ ഈ കലാകാരന്.

    ReplyDelete
  87. പരിചയപ്പെട്ടതിലും വായിക്കാൻ സാധിച്കതിലും സന്തോഷം.......... ഇദ്ദേഹത്തെപ്പറ്റി പറഞ്ഞതും വായിച്ചതും നന്നായി

    ReplyDelete