Saturday, June 20, 2009
ആതിഥ്യമരുളൂ
ഞാന്‍ ഒരു പുതിയ ബ്ലോഗറാണു കേട്ടോ !ഒന്നെന്നെ ചെറിയ പരിചയപ്പെടലിനനുവദിക്കുമോ ?കിടന്ന് കൊണ്ടാണു ഞാനീ ചെറിയൊരു കുറിപ്പു റ്റൈപ്പു ചെയ്യുന്നതു.ആരെങ്കിലുമൊക്കെ സഹോദരീ/സഹോദരന്മാര്‍ ഒരു തിരുത്ത് തന്നു ഒന്നെന്നെ പ്രോത്സാഹിപ്പിച്ചാല്‍എന്നിലെ ബ്ലോഗറ് ചിലപ്പോള്‍ ഒരു ബിഗ്ബ്ലോഗറായിത്തീറ്ന്നേക്കാം...ഇനി ഞാനെന്നെയൊന്നു പോസ്റ്റ്മാര്‍ട്ടം ചെയ്യാന്‍ ശ്രമിക്കട്ടെയൊ? ഇയാളൊരു പാവം കണ്ണൂര്ക്കാരാനാണു,2006 ഫിബ്റുവരി 26നു കാലത്തെ 7.50നു എന്‍റെ വീട്ടിലെടെറസ്സില്‍നിന്നും മെല്ലെ വീണു ഒന്നും പറ്റിയില്ല .....! പക്ഷെ എന്‍റെ നട്ടെല്ലു പണി പറ്റിച്ചു...,അന്നുതൊട്ടു കിടപ്പിലായ എനിക്കിപ്പോള്‍ ലഭിച്ച പുരോഗതി പരുത്തിക്കിടക്കയില്‍നിന്നും കാറ്റ്കിടക്കയിലേക്കു മാറി എന്നതാണു.. പക്ഷെ,എന്നേക്കാള് വിഷമവും അസ്വസ്തതകളും പേറുന്ന ഒരു പാട് സ്പൈനല്‍ ഇഞ്ജുറി രോഗികളാണ് എന്‍റെ കൂട്ട് കാര്‍.....അവരുടെ കഷ്ടപ്പാടുകള്‍....അതാണിപ്പോള്‍ ഈയുള്ളവനെ അസ്വസ്ത്തനാക്കുന്നത്.ഇന്നലെ 120 കിലൊമീറ്റര്‍ യാത്രക്കിടയില്‍ ഒരു സഹോദരിയടക്കം മൂന്ന് വള്രെ അവശരായ വളരെ പാവപ്പെട്ടവരില്‍ പാവങ്ങളായ നട്ടെല്ല് തളര്‍ന്ന്,തകര്‍ന്ന് കിടന്ന് എന്നാല്‍ വേദന മാത്രംഭക്ഷണമാക്കുന്നവരെ കണ്ടുമുട്ടി.....അഹോ...എന്‍റീശ്വരാ..........ഇവരെയൊക്കെ നമുക്കൊന്ന് ചെറിയ തോതിലെങ്കിലും,അതെ നിങ്ങളുടെ കുറച്ചു സമയമെങ്കിലും നല്‍കി ഒന്ന് ആശ്വസം പകരാമോ....നിങ്ങളൊക്കെ നട്ടെല്ലുള്ള നല്ല സഹോദരങ്ങളല്ലേ....... പ്ലീ......സ്...
Subscribe to:
Posts (Atom)